വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ടോ: പാര്‍ലമെന്റില്‍ ബി.ജെ.പി മന്ത്രി

ന്യൂഡല്‍ഹി (www.evisionnews.co): വന്ദേമാതരം വിളിക്കാന്‍ തയാറാകാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന ചോദ്യവുമായി ഒഡീഷയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും എം.പിയുമായ പ്രതാപ് ചന്ദ്ര സാരംഗി. പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ ചോദ്യം.

'വന്ദേമാതരത്തെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ എന്തെങ്കിലും അവകാശമുണ്ടോ? ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന ചില പ്രത്യേക വിഭാഗക്കാരെ രാജ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. രാജ്യം പ്രധാനമന്ത്രിയുടെ കൂടെയാണ്. അഫ്സല്‍ ഗുരുവിനെ പ്രശംസിക്കുന്നവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമുണ്ടോയെന്നും മന്ത്രി ചോദിച്ചു. 'ഒരിക്കലും ഇല്ല' എന്നായിരുന്നു പാര്‍ലമെന്റിന്റെ ട്രഷറി ബെഞ്ച് ഇതിന് നല്‍കിയ മറുപടി.

കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ സമാജ്വാദി പാര്‍ട്ടി എം.പി ഷാഫിക്കുര്‍ റഹ്മാന്‍ ബാര്‍ക്ക് ''വന്ദേമാതരം'' വിളിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇസ്ലാമിന് എതിരാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നടപടി. ഇതിന് പിന്നാലെയായിരുന്നു ചിലരെ ഉന്നം വെച്ചുകൊണ്ടുള്ള ബി.ജെ.പി മന്ത്രിയുടെ ചോദ്യം.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?