പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കും, അമേരിക്കയും പാകിസ്ഥാനും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി, കാശ്മീരില്‍ അതീവ ജാഗ്രത

ദില്ലി: (www.kvartha.com 16.06.2019) ഭീകരര്‍ ജമ്മു കാശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും പദ്ധതി തയ്യാറാക്കുന്നതായി സൂചന. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയേക്കുമെന്നുള്ള രഹസ്യാന്വേഷണ വിവരം അമേരിക്കയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അവന്തിപുരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതി എന്നാണ് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയത്.

India, National, News, Terror Attack, Terrorism, Pakistan, America, Kashmir, Explosions, Army, Terrorists plan for Pulwama model attack in Jammu Kashmir

പാക്കിസ്ഥാന്റെ വിവരം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറിയെന്നാണ് സൂചന. ഈ വിവരം പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് കൈമാറിയെന്നും ഇതേ തുടര്‍ന്ന് അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായത് പുതിയ രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തുന്നത്. ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Terror Attack, Terrorism, Pakistan, America, Kashmir, Explosions, Army, Terrorists plan for Pulwama model attack in Jammu Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?