മറവിരോഗം തടയാന്‍ പല്ലുതേപ്പ് സഹായിക്കുമോ? പഠനം പറയുന്നത് ഇതാണ്
കൊച്ചി: (www.kvartha.com 07.06.2019) മറവിരോഗം തടയാന്‍ പല്ലുതേപ്പ് സഹായിക്കുമോ? പഠനം പറയുന്നു അല്‍സ്‌ഹൈമേഴ്‌സ് അഥവാ മറവിരോഗം തടയാന്‍ പല്ലുതേപ്പ് സഹായിക്കുമത്രേ. രണ്ട് നേരം പല്ലു തേക്കുന്നത് കൊണ്ട് പല്ലിന്റെയും മോണയുടെയും ആരോഗ്യം മാത്രമല്ല ഈ ഗുണം കൂടിയുമുണ്ട്. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണിത് പറയുന്നത്. മോണരോഗവും അല്‍സ്‌ഹൈമേഴ്‌സുമായും തന്നിലുള്ള ബന്ധം ഇതാണ്.
മോണ രോഗത്തിന് (gingivitis) കാരണമാകുന്ന ബാക്ടീരിയ, വായില്‍ നിന്ന് തലച്ചോറിലേക്കു നീങ്ങാം. ഈ ബാക്ടീരിയ തലച്ചോറിലെ നാഡീ കോശങ്ങളെ നശിപ്പിക്കുന്ന ഒരു എന്‍സൈം ഉല്‍പ്പാദിപ്പിക്കുകയും ഇത് ഓര്‍മശക്തി നഷ്ടമാകാനും ഒടുവില്‍ മറവിരോഗം അഥവാ അല്‍സ്‌ഹൈമേഴ്‌സിനു കാരണമാകുകയുമാണ് ചെയ്യുന്നത്. പല്ലുതേക്കുക എന്നതും ഫ്‌ലോസ് ഉപയോഗിക്കുക എന്നതും പ്രധാനമാണ്.
ഗവേഷകര്‍ പറയുന്നത് മോണരോഗം നിങ്ങള്‍ക്കുണ്ടെങ്കിലും കുടുംബത്തിലാര്‍ക്കെങ്കിലും അല്‍സ്‌ഹൈമേഴ്‌സ് ബാധിച്ചിട്ടുണ്ടെങ്കിലും ദന്തഡോക്ടറെ പതിവായി കാണണമെന്നും പല്ല് വൃത്തിയാക്കണമെന്നുമാണ്. ബെര്‍ജന്‍ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകനായ പിയോട്ടര്‍ മൈഡലിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടത്തിയത്.
അല്‍സ്‌ഹൈമേഴ്‌സ് ബാധിച്ച 53 പേരെ മൈഡലും സംഘവും പരിശോധിക്കുകയും ഇവരില്‍ 96 ശതമാനം കേസുകളിലും എന്‍സൈമുകളെ കണ്ടെത്തി. ഈ അറിവ് അല്‍സ്‌ഹൈമേഴ്‌സിനെ പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ സഹായിക്കുന്നതാണ്. ബാക്ടീരിയകളില്‍ നിന്നും ഉപദ്രവകാരികളായ എന്‍സൈമുകളെ തടഞ്ഞ്, അല്‍സ്‌ഹൈമേഴ്‌സ് ഉണ്ടാകാതെ സഹായിക്കുന്ന മരുന്ന് മൈഡലും സംഘവും വികസിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Brush your teeth -- postpone Alzheimer's, Kochi, News, Kerala, Health, Researchers

Powered by Info News For You

Comments
Post a Comment