രണ്ടാമൂഴം ഏറ്റെടുത്തതിന് പിന്നാലെ എട്ട് മന്ത്രിസഭാ ഉപസമിതികള്‍ പുനസംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; പ്രോട്ടോക്കോള്‍ പ്രകാരം രാജ്‌നാഥ് സിംഗ്, പക്ഷേ മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെ, എല്ലാ സമിതിയിലും അംഗം
ന്യൂഡെല്‍ഹി: (www.kvartha.com 06.06.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടാമൂഴം ഏറ്റെടുത്തതിന് പിന്നാലെ എട്ട് മന്ത്രിസഭാ ഉപസമിതികള്‍ പുനസംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നരേന്ദ്ര മോഡി ആറ് സമിതികളില്‍ ഇടംപിടിച്ചപ്പോള്‍ ആഭ്യന്തര മന്ത്രി എല്ലാ സമിതികളിലും അംഗമായി. പ്രോട്ടോക്കോള്‍ പ്രകാരം മന്ത്രിസഭയില്‍ രണ്ടാമനായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ രണ്ട് സമിതികളില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്.
മോഡി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമന്‍ അമിത് ഷാ തന്നെയാണെന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയകാര്യം, നിക്ഷേപം, വളര്‍ച്ച തുടങ്ങി എട്ട് മന്ത്രിസഭാ സമിതികളാണ് പുനസംഘടിപ്പിച്ചത്.
സാധാരണ പ്രധാനമന്ത്രിക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യുന്നയാളെയാണ് മന്ത്രിസഭയിലെ രണ്ടാമനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രിയുടെ അഭാവത്തില്‍ രാഷ്ട്രീയ കാര്യ സമിതിയെ നയിക്കുന്നത് മന്ത്രിസഭയിലെ ഈ രണ്ടാമനാണ്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി അമിത് ഷായെ ഉള്‍പ്പെടുത്തിയത് മോഡിക്ക് ശേഷം ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമാണെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രവുമല്ല പ്രധാന നിയമങ്ങള്‍ നടത്തുന്ന സമിതിയില്‍ അമിത് ഷായും മോഡിയും മാത്രമാണുള്ളത്.
പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ഇതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രവുമല്ല കേന്ദ്രസക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്ന രാഷ്ട്രീയ കാര്യ സമിതിയിലും രാജ്‌നാഥ് സിംഗില്ല.
അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍, നരേന്ദ്ര തൊമാര്‍, രവി ശങ്കര്‍ പ്രസാദ്, ഹര്‍ഷ് വര്‍ധന്‍, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി, രാം വിലാസ് പാസ്വാന്‍, ഹര്‍സിംറാത്ത് കൗര്‍ ബാദല്‍, അരവിന്ദ് സാവല്‍ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.
നിക്ഷേപം തൊഴില്‍ സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികള്‍ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സര്‍ക്കാരിന് മുന്നില്‍ വലിയ വെല്ലുവിളികളായി നില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയര്‍മാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളര്‍ച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajnath Singh Not In Key Cabinet Panel In Big Revamp, Amit Shah In All 8,New Delhi, News, Politics, Trending, Cabinet, Narendra Modi, Prime Minister, National.

Powered by Info News For You

Comments
Post a Comment