സമവായ ശ്രമങ്ങള്‍ പാളി; കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്, സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്, പി ജെ ജോസഫ് പങ്കെടുക്കില്ല, ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും
കോട്ടയം: (www.kvartha.com 16.06.2019) സമവായ ശ്രമങ്ങളെല്ലാം പാളി, കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്. ജോസ് കെ മാണി വിഭാഗം വിളിച്ച് ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. യോഗത്തില്‍ പി ജെ ജോസഫ് പങ്കെടുക്കില്ല, എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ഇതോടെ പി ജെ ജോസഫും ജോസ് കെ മാണിയും ഇനി രണ്ട് വഴിക്ക് പിരിയുമെന്ന് ഉറപ്പായി.
കെ എം മാണിയുടെ മരണത്തിന് ശേഷം ഉടലെടുത്ത അധികാര തര്‍ക്കമാണിപ്പോള്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അനൗദ്യോഗിക നടന്ന ചര്‍ച്ചകളും സമവായ ശ്രമങ്ങളുമെല്ലാം ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍. ജോസ് കെ മാണി വിഭാഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്‌ഐ ഹാളില്‍ വിളിച്ച സംസ്ഥാന കമ്മിറ്റി യോഗം പാര്‍ട്ടിയുടെ ഗതി നിര്‍ണയിക്കും.
നേരത്തെ സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം ജോസഫ് പരിഗണിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി വിഭാഗം ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കും എന്ന് ഉറപ്പായി. പുതിയ കമ്മിറ്റിയിലെ മറ്റ് സ്ഥാനങ്ങള്‍ ആര്‍ക്കൊക്കെയെന്ന് നിശ്ചയിച്ചിട്ടില്ല. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നല്‍കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്ന് പിളര്‍പ്പിന് തൊട്ട് മുന്‍പും ജോസ് വിഭാഗം നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ജോസഫ് ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Politics, Kerala Congress (m), P.J.Joseph, K.M.Mani, Jose K Mani, Kottayam, Kerala Congress M party going to split

Powered by Info News For You

Comments
Post a Comment