വിവാഹ സത്കാരത്തിനിടയില്‍ ഐസ്‌ക്രീം തീര്‍ന്നുപോയി; പിന്നെ പറയേണ്ട പുകില്; അരിശം വന്ന യുവാക്കള്‍ കാറ്ററിംഗ് ജീവനക്കാരനെ പൊതിരെ തല്ലി

കളമശ്ശേരി: (www.kvartha.com 11.06.2019) വിവാഹ സത്കാരത്തിനിടയില്‍ ഐസ്‌ക്രീം തീര്‍ന്നതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനകാരന് യുവാക്കളുടെ ക്രൂര മര്‍ദനം. കളമശേരിയില്‍ പോലീസ് സ്റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകിട്ട് നടന്ന വിവാഹ സത്കാരത്തിലാണ് സംഭവം.

വധൂഗൃഹത്തില്‍ നിന്നെത്തിയ ചെറുപ്പക്കാരായ സുഹൃത്തുക്കള്‍ക്ക് ഐസ്‌ക്രീം ലഭിക്കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നടന്ന തര്‍ക്കമാണ് മര്‍ദനത്തില്‍ കലശിച്ചത്. ഐസ് ക്രീം സൂക്ഷിച്ച പെട്ടി പരിശോധിച്ച യുവാക്കള്‍ വരനും വധുവിനുമായി മാറ്റി വച്ച ഐസ് ക്രീം കണ്ടതോടെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയായിരുന്നു.

Catering employee attacked marriage functions, News, Local-News, Marriage, Humor, Attack, Complaint, Police, Kerala

മര്‍ദനത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് കാറ്ററിംഗ് കമ്പനി ഉടമയും നാട്ടുകാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Catering employee attacked marriage functions, News, Local-News, Marriage, Humor, Attack, Complaint, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?