ബാലഭാസ്‌കറിന്റെ അപകടമരണം; വാഹനം ഓടിച്ചയാളെ പൂട്ടാന്‍ ഡി എന്‍ എ പരിശോധനയുമായി പോലീസ്; ഡ്രൈവിങ് സീറ്റില്‍ നിന്നും ശേഖരിച്ച രക്തസാംപിളുകളും മുടിയും അയച്ചുകൊടുത്തു
തിരുവനന്തപുരം: (www.kvartha.com 21.06.2019) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുന്നു. ഇതിനായി പള്ളിപ്പുറത്തെ അപകട സമയത്തു വാഹനം ഓടിച്ചതാരാണെന്നു കണ്ടെത്താന്‍ ഡ്രൈവിങ് സീറ്റില്‍ നിന്നു ശേഖരിച്ച രക്തസാംപിളുകളും മുടിയും ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കും. ഫൊറന്‍സിക് സംഘം വാഹനത്തില്‍ നിന്നു നേരത്തെ തന്നെ ഇതു ശേഖരിച്ചിരുന്നു.
രണ്ടു മാസം മുന്‍പാണു ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചത്. അപകടം നടന്ന പള്ളിപ്പുറത്തു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഭവം പുനരാവിഷ്‌കരിച്ചിരുന്നു. എല്ലാ വഴികളിലൂടെയും അന്വേഷണം നടത്തിയ ശേഷം അന്തിമ നിഗമനത്തില്‍ എത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം.
ബാലഭാസ്‌കറിന്റെ മരണത്തെത്തുടര്‍ന്നു മൊഴിമാറ്റിയ ഡ്രൈവര്‍ അര്‍ജുന്റെ ഡിഎന്‍എ പരിശോധനയും പുരോഗമിക്കുകയാണ്. ഇതിന്റെ ഫലം ഉടന്‍ ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ഹരികൃഷ്ണന്‍ അറിയിച്ചു. ഇതു ലഭിക്കുന്നതോടെ അപകട സമയത്തു വാഹനമോടിച്ചത് ആരെന്നു വ്യക്തമാകും.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടസമയത്ത് വണ്ടി ഓടിച്ചത് അര്‍ജുനാണെന്നും ബാലു പിറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും നേരത്തെ മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ദൂര യാത്രകളില്‍ ബാലു വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. എന്നാല്‍ ആദ്യം താനാണ് വണ്ടി ഓടിച്ചിരുന്നതെന്ന് പറഞ്ഞ അര്‍ജുന്‍ പിന്നീട് മൊഴി മാറ്റി ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്ന് മാറ്റിപ്പറയുകയായിരുന്നു.
അര്‍ജുന്റെ മൊഴി എടുക്കാന്‍ നേരത്തെ ക്രൈംബ്രാഞ്ച് വീട്ടിലെത്തിയെങ്കിലും അര്‍ജുന്‍ അസാമിലേക്ക് കടന്നതായി വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ക്രൈംബ്രാഞ്ചിന് മൊഴി എടുക്കാന്‍ കഴിഞ്ഞില്ല. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ കുടുങ്ങിയതോടെയാണ് ബാലഭാസ്‌കറിന്റെ മരണം വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: DNA test to resolve mystery on driver of Balabhaskar's car, Thiruvananthapuram, News, Trending, Accidental Death, Crime Branch, Probe, Kerala.

Powered by Info News For You

Comments
Post a Comment