പാലില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് കുടിച്ചു നോക്കൂ... ഗുണങ്ങള്‍ ഇതാണ്

കൊച്ചി: (www.kvartha.com 08.06.2019) രാത്രി ഉറങ്ങുന്നതിന് മുമ്പ് പാലില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചു നോക്കൂ. ഗുണങ്ങള്‍ ഏറെയാണ്. മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങളെ കുറിച്ച് നമുക്കറിയാമല്ലോ. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞളും പാലും. അവ നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാന്‍ മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത് ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുന്നു.

ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ് ഇങ്ങനെ മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിവുണ്ട്. ചുമ, ജലദോഷം പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിലിന് സാധിക്കുന്നു.

Turmeric with milk, Kochi, News, Kerala, Health

ആന്റിവൈറല്‍, ആന്റിബാക്റ്റീരിയല്‍ ഘടകങ്ങളാണ് ജലദോഷം, ചുമ പോലുള്ള സാധാരണ അസുഖങ്ങളെയും പ്രതിരോധിക്കുന്നത്. മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നതിലൂടെ തൊണ്ടവേദനയ്ക്കും ആശ്വാസം ലഭിക്കുന്നു. മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ആര്‍ത്തവേദനയ്ക്ക് മഞ്ഞള്‍പാല്‍ ഒരുത്തമ ഔഷധമാണ്. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുക വഴി ഭാരം കുറയ്ക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Turmeric with milk, Kochi, News, Kerala, Health


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?