എംഎസ്എഫ് അക്ഷരസമ്മാനം: സ്‌കൂള്‍ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ നല്‍കി


കാസര്‍കോട് (www.evisionnews.co): വായനദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ വിവിധ സ്‌കൂള്‍ ലൈബ്രറികളിലേക്ക് അക്ഷര സമ്മാനം എന്ന പേരില്‍ പുസ്തകങ്ങള്‍ നല്‍കി. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനാധ്യാപകന് പുസ്തകള്‍ കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി നിര്‍വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സഹദ് അംഗടിമൊഗര്‍, സിദ്ദീഖ് മഞ്ചേശ്വര്‍, സയ്യിദ് താഹാ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ആഷിഖ് കീഴൂര്‍, ഷഹീന്‍ കുണിയ, മിന്‍ഹാജ് ബേക്കല്‍, സിയാദ് നാലാംവാതുക്കള്‍, ഫായിസ് മുക്കുന്നോത്ത്, സലാം മാങ്ങാട്, അമീന്‍ മാങ്ങാട് സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?