ബാലഭാസ്‌കറിന്റെ മരണത്തില്‍ വിവാദങ്ങള്‍ വീണ്ടും പുകയുന്നു; അവ്യക്തതകള്‍ നീക്കി സത്യം പുറത്ത് കൊണ്ടുവരണം, സംശയങ്ങള്‍ അക്കമിട്ട് നിരത്തി ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: (www.kvartha.com 02.06.2019) വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ വിവാദങ്ങള്‍ വീണ്ടും പുകയുന്നു. മരണത്തില്‍ നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആദ്യം മുതലേ സംശയത്തിന്റെ നിഴലില്‍ ആയിരുന്നവരാണ് ഇപ്പോഴും പ്രതി സ്ഥാനത്ത് നില്‍ക്കുന്നതെന്ന് ബാലഭാസ്‌കറിന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രിയ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാലഭാസ്‌കറിന്റെ സഹായി ആയിരുന്ന ആള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായതിന് പിന്നാലെയാണ് ആരോപണങ്ങള്‍ തലപൊക്കിയത്. 

Kerala, News, Music Director, Thiruvananthapuram, Accidental Death, Facebook, hospital, Controversies continues in Bal Bhaskar's death
 
മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രിയ വേണുഗോപാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ട അവസ്ഥയില്‍ നിന്ന് പെട്ടന്ന് ഹൃദയാഘാതം വന്നതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. മരണം സംഭവിച്ച ദിവസം പകല്‍ മുഴുവന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന സ്ത്രീ രാത്രി തന്നെ സ്ഥലം വിട്ടതായും ബാലുവിനെ ബന്ധുക്കളുമായി അടുപ്പിക്കാതിരിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Music Director, Thiruvananthapuram, Accidental Death, Facebook, hospital, Controversies continues in Bal Bhaskar's death


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?