പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനെ പോലീസ് അറസ്റ്റു ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവര്‍ഗ കോളനിയിലെ പുതിയ കൂട്ടത്തില്‍ ദാമോദരനെ (62) കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷിനെ (32)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ദാമോദരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി 11നും 12നുമിടയിലാണ് സംഭവം. ദാമോദരനും മകന്‍ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയില്‍ ഇരുവരും തമ്മിലുണ്ടായ വാക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് നിഗമനം. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് മരണമെന്നും പോലീസ് പറയുന്നു. വിവമരറിഞ്ഞു കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, ചിറ്റാരിക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Powered by Info News For You
Comments
Post a Comment