കോണ്‍ഗ്രസ് വക്താവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു; അക്രമം ജിമ്മില്‍ നിന്നും പുറത്തുവരുന്നതിനിടെ
ന്യൂഡല്‍ഹി: (www.kvartha.com 27.06.2019) കോണ്‍ഗ്രസ് വക്താവ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി(38)യാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡെല്‍ഹിയിലെ ഫരീദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സെക്ടര്‍-9ല്‍ ഉള്ള ജിമ്മില്‍ നിന്നും പുറത്തിറങ്ങുമ്പോഴായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.
മാരുതി സുസുകി എസ് എക്‌സ് ഫോറില്‍ നിന്നും ഇറങ്ങിയ മുഖംമൂടി ധരിച്ച നാലംഗ അക്രമികള്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പത്തിലധികം തവണ വെടിയുതിര്‍ത്തതായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വികാസ് ചൗധരിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട വികാസ് ചൗധരി. നേരത്തെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലായിരുന്ന വികാസ് ചൗധരി 2015ല്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Haryana Congress Leader Vikas Chaudhary Shot Dead Outside Gym Near Delhi, New Delhi, News, Politics, Gun attack, Dead, Obituary, Police, CCTV, Hospital, National, Video.

Powered by Info News For You

Comments
Post a Comment