സഹോദരനുമായി തര്‍ക്കം: മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ അമ്പലത്തറ പൊലിസ് അന്വേഷണം ആരംഭിച്ചു. കോളോത്തെ പ്രഭാകരന്റെ മകന്‍ രാകേഷ് (32), ഭാര്യ ശില്‍പ(28), മകന്‍ ആദിത്യന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. രാകേഷ് സഹോദരന്‍ കണ്ണനൊപ്പമാണ് താമസം. സഹോദരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാകേഷ് ഭാര്യയെയും മകനെയും കൂട്ടി സഹോദരന്റെ വീട്ടില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ടത്. ഇവരുടെ പിറകെ വാഹനത്തില്‍ പിന്തുടര്‍ന്ന കണ്ണന്‍ മൂവരെയും ചെര്‍ക്കളയില്‍ കണ്ടുമുട്ടി യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ല.
അമ്പലത്തറ പൊലിസില്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഏറ്റവുമെടുവില്‍ രാജേഷ് മംഗളൂരുവില്‍ ഉള്ളതായി സൈബര്‍ പൊലീസില്‍ നിരീക്ഷണത്തില്‍ വ്യക്തമായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് വ്യക്തമായി കണ്ണന്റെ പരാതിയില്‍ അമ്പലത്തറ പൊലിസ് കേസെടുത്തിട്ടുണ്ട്. രാജേഷിന്റെ ഭാര്യ ശില്‍പ പൈക്ക സ്വദേശിനിയാണ്. അതേസമയം മംഗലാപുരത്ത് ഭാഗ ത്തേക്ക് കുടുംബം എത്തിയതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Powered by Info News For You
Comments
Post a Comment