അന്ധനായ ലോട്ടറി വില്‍പനക്കാരനെ പറ്റിച്ച് ലോട്ടറിയുമായി മുങ്ങിയാളെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: (www.kvartha.com 22.06.2019) അന്ധനായ ലോട്ടറി വില്‍പനക്കാരനെ പറ്റിച്ച് ലോട്ടറിയുമായി മുങ്ങിയാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചമ്പക്കര സ്വദേശി സുനിലിനെയാണ് പോലീസ് പിടികൂടിയത്. തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അന്ധനായ ലോട്ടറി വില്‍പനക്കാരനെ സുനില്‍ സമീപിക്കുകയും ലോട്ടറികള്‍ നോക്കാനെന്ന മട്ടില്‍ വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. സംഭവത്തില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സെന്‍ട്രല്‍ സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷണം കണ്ടെത്തുകയും അത് പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രിയോടെ ഇയാളെ പിടികൂടി. തിരുവനന്തപുരത്തെ ആര്‍പിഎഫ് സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു അയാളെ പോലീസ് കണ്ടെത്തിയത്. സ്ഥിരമായി ട്രെയിനുകളില്‍ മോഷണം നടത്തുന്ന ആളാണ് ഇയാളെന്നും നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലെും ട്രെയിനില്‍ മോഷണം നടത്തിയതിന്റെ കേസുകളുണ്ട്. പ്രതിയെ ഇപ്പോള്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thiruvananthapuram, News, Kerala, Robbery, Lottery Seller, Police, Arrest, CCTV, Man who robbed blind lottery seller arrested

Powered by Info News For You
Comments
Post a Comment