ബിനോയിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി മുംബൈ പോലീസ്; തെളിവുകള്‍ ശക്തം; കുരുക്ക് മുറുകിയതോടെ മുന്‍കൂര്‍ ജാമ്യം തേടി കോടിയേരിയുടെ മകന്‍

മുംബൈ/കണ്ണൂര്‍: (www.kvartha.com 21.06.2019) ദുബൈയില്‍ ബാര്‍ നര്‍ത്തകിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി മുംബൈ പോലീസ്. ഇതിനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.

ബിനോയിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞദിവസം ഓഷിവാര പോലീസ് കേരളത്തിലെത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മടങ്ങിയിരുന്നു. ഇതോടെയാണ് പുതിയ നടപടിക്ക് മുംബൈ പോലീസിനെ പ്രേരിപ്പിച്ചത്. ബിനോയിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്.

Mumbai police to issue lookout notice against Binoy Kodiyeri, Mumbai, Kannur, Police, Probe, Phone call, House, Visit, Molestation, Complaint, Trending, Woman, Kerala, National.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ തലശ്ശേരിയിലെയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലെയും വീട്ടിലെത്തിയെങ്കിലും അവ പൂട്ടിയിട്ടിരിക്കുകയാണ്. തുടര്‍ന്ന്, പിതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീടിന്റെ അയല്‍പക്കത്ത് നോട്ടീസ് ഏല്‍പിച്ചു. മൂന്നു ദിവസമായി കണ്ണൂരിലുള്ള മുംബൈ പോലീസ്, തുടര്‍ അന്വേഷണത്തിനായി തിരുവനന്തപുരത്തേക്കു തിരിക്കും.

പരാതിക്കാരി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കി. ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍, ഒന്നിച്ചുള്ള ചിത്രങ്ങള്‍, വിഡിയോകള്‍ തുടങ്ങിയവയും കൈമാറി. കൃത്രിമമാണോ എന്നറിയാന്‍ ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ബിനോയിയും യുവതിയും മുംബൈയില്‍ ഒന്നിച്ചു സമയം ചെലവിട്ടിരുന്നതായി അന്വേഷണസംഘത്തിനു തെളിവു ലഭിച്ചിച്ചെന്നാണു വിവരം.

2009 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി ബിനോയ് തന്നെ പീഡിപ്പിച്ചുവെന്നും, ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കിയിരുന്നു. ദുബൈ ബാറിലെ നിത്യ സന്ദര്‍ശകനായിരുന്ന ബിനോയ് തനിക്ക് വില പിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും പണം നല്‍കിയുമാണ് പ്രകോപിപ്പിച്ചത്. ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് പറയുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു.

ഓഷിവാര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ് പവാര്‍ എന്നിവരാണു കേരളത്തിലെത്തിയ സംഘത്തിലുള്ളത്. എഫ്‌ഐആര്‍ പകര്‍പ്പ്, ബിനോയിയും യുവതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ ജില്ലാ പോലീസ് മേധാവിയെ കാണിച്ചാണ് ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ സഹായം തേടിയത്. മുംബൈയില്‍ നിന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ നേരിട്ടു വിളിക്കുകയും ചെയ്തു. ബിനോയിയുടെ വീടുകളില്‍ കേരള പോലീസിനൊപ്പമാണു മുംബൈ സംഘം പോയത്.

അതിനിടെ തെളിവുകളെല്ലാം തനിക്ക് എതിരായതോടെ കുരുക്ക് വീഴുമെന്നറിഞ്ഞ് ബിനോയ് കോടിയേരി മുംബൈ സെക്ഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നത്. ബിനോയ്ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് മുംബൈ പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mumbai police to issue lookout notice against Binoy Kodiyeri, Mumbai, Kannur, Police, Probe, Phone call, House, Visit, Molestation, Complaint, Trending, Woman, Kerala, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?