ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ കവിതാ കുടീരം കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചു
ബദിയടുക്ക (www.evisionnews.co): സ്വാതന്ത്ര്യസമര സേനാനിയും മുന്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ വീടായ കവിതാ കൂടീരം കര്‍ണ്ണാടക പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരിയും കര്‍ണ്ണാടക സര്‍ക്കാര്‍ പുസ്തക അതോറിറ്റി ചെയര്‍മാന്‍ ഡോ. വസുന്ധര ഭൂപതിയും സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ നിരവധി ഗ്രന്ഥശേഖരം സന്ദര്‍ശിച്ച ഇവര്‍ ഇദ്ദേഹത്തിന്റെ പേരില്‍ കാസര്‍കോട് ഒരു സാംസ്‌കാരിക ഭവനം ഉണ്ടാവണം എന്ന് അഭിപ്രായപ്പെട്ടു. പ്രാഫസര്‍ ശ്രീനാഥ് കയ്യാറിനെ കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ ഗഡിനാട് സാഹിത്യ അക്കാദമി സെക്രട്ടറി അഖിലേഷ് നഗുമുഖം അധ്യക്ഷത വഹിച്ചു. സുധാമ ഗോസാഡ പ്രദീപ് റൈ സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment