മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ഗംഗാനദിയില്‍ മുക്കിക്കൊന്നു; കുടുംബം സമ്പന്നമാകാന്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ മകന്‍ ദൃക്‌സാക്ഷി, പിതാവും മന്ത്രവാദിയും അറസ്റ്റില്‍

അലീഗഡ്: (www.kvartha.com 15.06.2019) മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ഗംഗാനദിയില്‍ മുക്കിക്കൊന്നു. സംഭവത്തിന് ദൃക്സാക്ഷിയായ മകന്റെ മൊഴിയില്‍ പിതാവിനെയും മന്ത്രവാദിയേയും പോലീസ് അറസ്റ്റ് ചെയ്തു.

അലിഗഡില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബം സമ്പന്നമാകാന്‍ വേണ്ടിയാണ് 32കാരിയായ ഭാര്യയെ ഭര്‍ത്താവ് മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവ് മാന്‍പാല്‍(35) എന്നയാളെയും മന്ത്രവാദിയായ ശാന്താദാസ് ദുര്‍ഗാദാസ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

Uttar Pradesh: Man kills wife for refusing to have immoral with, News, Local-News, Murder, Crime, Criminal Case, Police, Arrested, National

മന്ത്രവാദിയായ ശാന്താദാസുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാന്‍പാല്‍ 32 കാരിയായ ഭാര്യ രജ്‌നിയെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രണ്ടുദിവസംമുമ്പ് ഇരുവരും തമ്മില്‍ ഇക്കാര്യത്തെ ചൊല്ലി വഴക്കുണ്ടാക്കുകയും വിവരം യുവതി സഹോദരനെ വിളിച്ചു പറയുകയും ചെയ്തു.

തുടര്‍ന്ന് സഹോദരന്‍ രാജേഷ് സിംഗ് എത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. കുടുംബം സമ്പന്നമാകാന്‍ താനുമായി ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഭാര്യയോട് ഇക്കാര്യം ആവശ്യപ്പെട്ട് വഴക്കിടുന്നത്.

എന്നാല്‍ ബുധനാഴ്ച ഭാര്യയെ ഗംഗാ നദിക്കരയിലേക്ക് വിളിച്ചു വരുത്തിയ മാന്‍പാല്‍ അവരെ പുഴയില്‍ തള്ളിയിടുകയായിരുന്നു. പിതാവിന്റെ പ്രവര്‍ത്തിക്ക് പക്ഷേ കൗമാരക്കാരനായ മകന്‍ സാക്ഷിയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ മകനെയും കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ സഹോദരന്‍ രാജേഷ് സിംഗിന്റെ പരാതിയില്‍ മകന്‍ പിതാവിനെതിരെ പോലീസിന് മൊഴി നല്‍കുകയായിരുന്നു. അച്ഛന്‍ അമ്മയെ പുഴയില്‍ മുക്കിക്കൊല്ലുന്നത് കണ്ടെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് യുവതിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. മന്ത്രവാദിയായ ശാന്താദാസ് മുമ്പും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്.

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെക്ഷന്‍ 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കല്‍), 120B( ക്രിമിനല്‍ ഗൂഢാലോചന), 504, 506,323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh: Man kills wife for refusing to have immoral with, News, Local-News, Murder, Crime, Criminal Case, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?