ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ മോഷ്ടാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2019) ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് തെക്കില്‍ സ്വദേശി മുഹമ്മദ് നവാസിനെ (31) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. 15 ലേറെ ക്ഷേത്രഭണ്ഡാരങ്ങളാണ് ഇയാള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ഏതാനും ദിവസം മുമ്പ് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തിലെയും മാവുങ്കാല്‍ പുതിയകണ്ടത്തെ വിശ്വകര്‍മക്ഷേത്രത്തിലെയും ഭണ്ഡാരങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നേരത്തേ നിത്യാനന്ദാശ്രമത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്ന കേസിലും പ്രതിയാണ് നവാസ്.
കഴിഞ്ഞദിവസം മോനാച്ചയിലെ എം ദിനേശന്റെ ബൈക്ക് മോഷണംപോയിരുന്നു. കാഞ്ഞങ്ങാട് ടി ബി റോഡില്‍ നിര്‍ത്തിയിട്ട ബൈക്കുമായി കടന്നുകളഞ്ഞ നവാസിനെ ചാമുണ്ഡിക്കുന്നില്‍ വെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഭണ്ഡാര മോഷണത്തിനു പിന്നിലും ഇയാളാണെന്ന് തെളിഞ്ഞത്.
ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Robbery, Robbery case accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment