കര്‍ഷക വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി; നടപടിക്ക് ആര്‍ബിഐയുടെ അംഗീകാരമുണ്ടെന്ന് ബാങ്കേഴ്‌സ് സമിതി, മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെ അറിയിപ്പുമായി സമിതിയുടെ പരസ്യം
തിരുവനന്തപുരം: (www.kvartha.com 23.06.2019) കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളില്‍ ജപ്തി ഉണ്ടാകുമെന്ന് പരസ്യത്തിലൂടെ അറിയിച്ച് ബാങ്കേഴ്‌സ് സമിതി. കര്‍ഷകരുടെ വായ്പ തിരിച്ചടവ് മുടങ്ങുകയാണെങ്കില്‍ ജപ്തിയിലേക്ക് നീങ്ങേണ്ടതായി വരുമെന്നാണ് സമിതി പത്രങ്ങളില്‍ നല്‍കിയ പരസ്യം. മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച്ച മുഖ്യമന്ത്രി വിളിച്ച യോഗം നടക്കാനിരിക്കെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് അറിയിക്കുന്നത്.
ബാങ്കേഴ്‌സ് സമിതി എല്ലാ പത്രങ്ങളിലും നല്‍കിയ പരസ്യത്തിലൂടെ, ജപ്തി നടപടിക്ക് ആര്‍ബിഐയുടെ അംഗീകാരമുണ്ടെന്നും മൊറട്ടോറിയം കാലാവധി നീട്ടിയിട്ടില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ജപ്തി ഒരു തരത്തിലും അനുവദിക്കില്ലെന്ന് നേരത്തെ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച യോഗം ചേരാനിരിക്കെ ബാങ്കേഴ്‌സ് സമിതിയില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയതിന് ആര്‍ബിഐ അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാറിനും കര്‍ഷകര്‍ക്കും വലിയ തിരിച്ചടിയാണ്. കര്‍ഷകരെടുത്ത കാര്‍ഷിക കാര്‍ഷികേതര വായ്പകളുടെയെല്ലാം മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ബാങ്കേഴ്‌സ് സമിതിക്ക് കൊടുത്തിരുന്നെങ്കിലും, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം നീട്ടിയതാണെന്നും ഇനി സാധ്യമല്ലെന്നമുള്ള നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്.
ജപ്തി നടപടികളിലേക്ക് നീങ്ങാനുള്ള അവസരം ഇപ്പോള്‍ ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഇടപെടാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടിയതും ആര്‍ബിഐയെ വീണ്ടും സമീപിക്കാന്‍ തയ്യാറെടുത്തതും. എന്നാല്‍ ഇതിനിടയിലാണ് പൊതുജന ശ്രദ്ധയ്ക്ക് എന്ന നിലയില്‍ ബാങ്കേഴ്‌സ് സമിതി പരസ്യം നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Farmers, Bank, Thiruvananthapuram, Advertisement, RBI, Chief Minister, Conference, Foreclosure threaten for Farmers who take Loan

Powered by Info News For You

Comments
Post a Comment