അന്ന് 'അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായ പ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം'; ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയ ബിനോയ് കോടിയേരിക്കെതിരെ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയം: (www.kvartha.com 18.06.2019) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന ബാര്‍ ഡാന്‍സറുടെ പരാതിയില്‍ പ്രതികരണവുമായി ബി ജെ പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരിക്കുന്നത്.
'അറബിയുടെ ബാധ്യതകള്‍ ഏറ്റെടുത്ത വ്യവസായ പ്രമുഖന് കുഴിക്കൂറ് ചമയം അടക്കം ഇതും ഏറ്റെടുക്കാം'...എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
മുംബൈയിലെ ബാര്‍ ഡാന്‍സറായ യുവതി ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ബിനോയിക്കെതിരെ കേസ് നല്‍കിയത്. 2009 മുതല്‍ തന്നെ തുടര്‍ച്ചയായി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ തനിക്ക് എട്ട് വയസ്സ് പ്രായമുള്ള കുട്ടിയുമുണ്ടെന്നും പരാതിയില്‍ യുവതി പറയുന്നു.
ബിനോയ് മുംബൈയില്‍ തന്നെ ഫ് ളാറ്റ് എടുത്ത് താമസിപ്പിച്ചുവെന്നും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും നല്‍കിയാണ് ബിനോയ് തന്നെ അദ്ദേഹത്തോട് അടുപ്പിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ബാറിലെ നിത്യ സന്ദര്‍ശകനായിരുന്ന ബിനോയ് ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K Surendran Facebook post against Binoy Kodiyeri, Kottayam, Facebook, post, Criticism, News, Politics, Trending, Complaint, Facebook, Kerala.

Powered by Info News For You

Comments
Post a Comment