കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

മുക്കം: (www.kvartha.com 19.06.2019) കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ ടിപ്പര്‍ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23), പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് ദാരുണമായി മരിച്ചത്.

ബുധനാഴ്ച രാവിലെ 8.30 മണിയോടെ മുക്കത്തിനടുത്ത് ഓടത്തെരുവിലാണ് സംഭവം. അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് ിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിനുശേഷം ടിപ്പര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

2 dies in road accident,News, Local-News, Accidental Death, Injured, Obituary, Police, Custody, Kerala

സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ടുപേരും മരിച്ചു. മുക്കം പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയേയും ഡ്രൈവര്‍ നിസാമുദ്ദീനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 dies in road accident,News, Local-News, Accidental Death, Injured, Obituary, Police, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?