ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്വഭാവം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ല; കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസല്ല, കേരളത്തിലെ ജനതയെന്ന് രാഹുല്‍ ഗാന്ധി
കോഴിക്കോട്: (www.kvartha.com 09.06.2019) പ്രധാനമന്ത്രി ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്വഭാവം കേരളത്തോട് കാണിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരു തരത്തിലുമുള്ള പരിഗണന നല്‍കുന്നില്ലെന്നും എന്നാല്‍ കേരളം ഭരിക്കുക പ്രധാനമന്ത്രിയുടെ ഓഫീസല്ല, കേരളത്തിലെ ജനങ്ങളാണെന്നും രാഹുല്‍ പറഞ്ഞു.
മൂന്ന് ദിവസമായി നടക്കുന്ന മണ്ഡല സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഞായറാഴ്ച ഈങ്ങാപ്പുഴയില്‍ നടന്ന റോഡ് ഷോയിലാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ പ്രതികരിച്ചത്.
ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇടത് പക്ഷവുമായി പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ അറിയിച്ചു. വയനാട്ടിലെ ജനതയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് പരിഹരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
വ്യത്യസ്ഥ രാഷ്ട്രീയ ചിന്താഗതിയാണ് കേരളത്തിന്റെ പ്രധാന പ്രത്യേകത, ഇതില്‍ എല്ലാ രാഷ്ട്രീയക്കാരും തനിക്ക് വോട്ട് ചെയ്തു. എല്‍ഡിഎഫ് എംഎല്‍എ വന്ന് കണ്ടത് വലിയ സന്തോഷത്തിനിടയാക്കിയെന്നും ഇടത് പക്ഷത്തെ മറ്റ് എംഎല്‍എമാരെയും കാണാനാഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും രാഹുല്‍ നന്ദി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Politics, Wayanad, Rahul Gandhi, Narendra Modi, Government, CPM, Congress, Rahul gandhi criticises narendra modi government

Powered by Info News For You

Comments
Post a Comment