പിതാവിനെ കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റു ചെയ്തു

ചിറ്റാരിക്കാല്‍: (www.kasargodvartha.com 30.06.2019) പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനെ പോലീസ് അറസ്റ്റു ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്തിലെ അതിരുമാവ് പട്ടികവര്‍ഗ കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനെ (62) കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനീഷിനെ (32)യാണ് ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ദാമോദരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വീടിനുള്ളിലിരുന്ന് മദ്യപിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് മരക്കഷ്ണം കൊണ്ടുള്ള അനീഷിന്റെ അടിയേറ്റ് ദാമോദരന്‍ കൊല്ലപ്പെടുകയുമായിരുന്നു. സനീഷ്, സുമേഷ്, ദിവ്യ, സുനില്‍ എന്നിവര്‍ ദാമോദരന്റെ മറ്റു മക്കളാണ്. മരുമകള്‍: സജിത.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, chittarikkal, Top-Headlines, arrest, Police, Murder, Crime, Murder-case, Son arrested for killing father
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?