കയ്യൂക്കുള്ളവന്‍ ഇവിടെ കാര്യക്കാരന്‍; പി വി അന്‍വറിന്റെ ചീങ്കണിപ്പാലയിലെ തടയണ പൊളിച്ച തഹസില്‍ദാര്‍ക്ക് സ്ഥലം മാറ്റം, ഏറനാട് തഹസില്‍ദാര്‍ കോഴിക്കോട്ടേക്ക്, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം

മലപ്പുറം: (www.kvartha.com 22.06.2019) കക്കാടംപൊയില്‍ ചീങ്കണ്ണിപാലിയിലെ വിവാദമായ തടയണ പൊളിച്ചു നീക്കാന്‍ നേതൃത്വം നല്‍കിയ തഹസില്‍ദാരെ സര്‍ക്കാര്‍ സ്ഥലംമാറ്റി. പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ തടയണ. ഏറനാട് തഹസില്‍ദാര്‍ പി.ശുഭനെ കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാല്‍ കക്കാടാംപൊയിലിലെ തടയണ പൊളിച്ചു നീക്കല്‍ നടപടികള്‍ തുടരുമെന്ന പി.ശുഭന്‍ അറിയിച്ചു.

Kerala, News, MLA, Kozhikode, Malappuram, Goverment, Transfer, Election, Lok Sabha, Eranad Tahsildar transferred to Kozhikode

അടിയന്തരമായി കോഴിക്കോടെത്തി ചുമതലയേല്‍ക്കണമെന്ന് സ്ഥലംമാറ്റ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാധാരണ സ്ഥലം മാറ്റമെന്ന് ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. കൊല്ലത്ത് നിന്നും പ്രമോഷന്‍ ലഭിച്ചാണ് പി.ശുഭന്‍ ഏറനാട് തഹസില്‍ദാരായി നിയമിതനായത്.

വെള്ളിയാഴ്ചയാണ് പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടു വന്ന് പ്രവൃത്തി വേഗത്തിലാക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചിരുന്നു. ഇടക്കിടെ പെയ്യുന്ന മഴ തടസമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതീക്ഷിച്ച വേഗതയില്‍ പൊളിച്ചുമാറ്റല്‍ നടക്കുന്നില്ലെങ്കില്‍ രാത്രിയിലും പണി തുടരാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് നടപടിക്ക് നേതൃത്വം നല്‍കുന്ന തഹസില്‍ദാരെ സ്ഥലംമാറ്റിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, MLA, Kozhikode, Malappuram, Goverment, Transfer, Election, Lok Sabha, Eranad Tahsildar transferred to Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?