ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട് പിടികൂടി ഐ പി എസ് ഉദ്യോഗസ്ഥന്‍; അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നീചനെ പിടികൂടിയ ഈ പോലീസുകാരന്‍ ഇപ്പോള്‍ ഹീറോ

ലക്‌നൗ: (www.kvartha.com 24.06.2019) ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട് പിടികൂടി ഐ പി എസ് ഉദ്യോഗസ്ഥന്‍. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച നീചനെ പിടികൂടിയ ഈ പോലീസുകാരന്‍ ഇപ്പോള്‍ ഹീറോയാണ്. ഈ ഒരൊറ്റ പ്രവര്‍ത്തിയിലൂടെ രാജ്യത്തിന്റേയും സമൂഹമാധ്യമങ്ങളുടേയും അഭിനന്ദനം നേടിയിരിക്കയാണ് ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മ.

പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്നതു പ്രദേശവാസിയായ നാസിലാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണു പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതോടെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് കൂടിയായ അജയ്പാല്‍ ഐപിഎസ് പ്രതിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയുടെ കാലുകളില്‍ തുടരെ മൂന്നു റൗണ്ട് വെടിയുതിര്‍ത്തു. ഏറ്റുമുട്ടലിലൂടെ പിടുകൂടിയ പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 Uttar Pradesh: IPS Ajay Pal Sharma shoots Nazil, accused of abducting, molesting and killing a 6-year-old girl, News, Local-News, Murder, Molestation, Crime, Criminal Case, Gun attack, Injured, Hospital, Treatment, Video, National

പ്രതി നാസിലിന്റെ അയല്‍വാസിയായ ആറുവയസുകാരിയെ മെയ് ഏഴിനാണ് കാണാതായത്. കുട്ടിക്കായി പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ശനിയാഴ്ച മൃതദേഹം കണ്ടെത്തി. ഇത് കുട്ടിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പോലീസ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി നാസിലാണെന്നു തിരിച്ചറിഞ്ഞത്.

ഇതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടാവുകയും പ്രതിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തത്. ഉദ്യോഗസ്ഥന് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണു ലഭിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uttar Pradesh: IPS Ajay Pal Sharma shoots Nazil, accused of abducting, molesting and killing a 6-year-old girl, News, Local-News, Murder, Molestation, Crime, Criminal Case, Gun attack, Injured, Hospital, Treatment, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?