പൈനാപ്പിള്‍ പോഷകമൂല്യങ്ങളുടെ കലവറ; ഗുണങ്ങളും ഒരുപാട്

കൊച്ചി: (www.kvartha.com 25.06.2019) പോഷകമൂല്യങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയതാണ് പൈനാപ്പിള്‍. വൈറ്റമിന്‍ സി, മംഗനീസ് തുടങ്ങി ധാരാളം പോഷകമൂല്യങ്ങളും ഇതിലുണ്ട്. പൈനാപ്പിള്‍ ചര്‍മത്തിനും മുടിക്കും സൗന്ദര്യത്തിനും ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഭാരം കുറയ്ക്കാനും സഹായിക്കുമത്രേ.

പൈനാപ്പിള്‍ ഫാറ്റ് തീരെ ഇല്ലാത്ത പഴവര്‍ഗമാണ്. 165 ഗ്രാം പൈനാപ്പിളില്‍ കാലറി 82 ആണ്. പൊട്ടാസ്യം 120mg യും ഫാറ്റ് പൂജ്യവും ആണ്. പൈനാപ്പിളില്‍ ഷുഗര്‍ അടങ്ങിയിരിക്കുന്നത് വളരെ കുറഞ്ഞ അളവിലാണ്. സോല്യൂബിള്‍ ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ അതുകൊണ്ടുതന്നെ ദഹനത്തെ പതിയെയാക്കും.

Kochi, News, Kerala, Health, Lifestyle & Fashion, Pineapple: Health Benefits, Risks & Nutrition Facts

പതിയെയുള്ള ദഹനം ഭാരം കുറയ്ക്കും. ഇതാണ് പൈനാപ്പിള്‍ കഴിച്ചാല്‍ ഭാരം കുറയുമെന്ന് പറയുന്നത്. ജലാംശം ധാരാളമുള്ള പൈനാപ്പിള്‍ കഴിക്കുന്നത് ഡിഹൈഡ്രേഷന്‍ വരാതെ സംരക്ഷിക്കുന്നു. വിശപ്പു കുറയ്ക്കുകയും ക്ഷീണം അകറ്റുകയും ചെയ്യാന്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനു മുന്‍പും ആഹാരത്തിനു തൊട്ടു മുന്‍പുമൊക്കെ പൈനാപ്പിള്‍ കഴിച്ചാല്‍ മതി. Bromelain എന്ന എന്‍സൈം പൈനാപ്പിളില്‍ അടങ്ങിയതിനാല്‍ പ്രോട്ടീന്‍ മെറ്റബോലൈസിങിനു സഹായിക്കും. ഇത് ബെല്ലി ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുന്നു.

മാത്രമല്ല, പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന നല്ല കാര്‍ബോഹൈഡ്രേറ്റ് ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് അമിതമായി ശരീരത്തിലെത്താതിരിക്കാന്‍ മാത്രം ശ്രദ്ധിക്കണം. ധാരാളം പൊട്ടാസ്യം അടങ്ങിയതിനാല്‍ ഇത് ശരീരത്തിലെ അമിത രക്തസമ്മര്‍ദം ഒഴിവാക്കാനും സഹായിക്കുന്നു. പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് കാന്‍സര്‍, ഹൃദ്രോഗം, വാതം എന്നിവയില്‍ നിന്ന് സംരക്ഷണവും നല്‍കാന്‍ പൈനാപ്പിള്‍ സാധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Health, Lifestyle & Fashion, Pineapple: Health Benefits, Risks & Nutrition Facts


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?