ഉദുമ മണ്ഡലത്തില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

മേല്‍പറമ്പ് (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പൊരുതുക എന്ന പ്രമേയവുമായി ജുലൈ ഒന്നിന് ആരംഭിക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഉദുമ മണ്ഡലത്തില്‍ ഊര്‍ജിതമാക്കാന്‍ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലേക്കുള്ള പതിനഞ്ചായിരം മെമ്പര്‍ഷിപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി ഖബീര്‍ തെക്കില്‍ മണ്ഡലം ഭാരവാഹികള്‍ക്ക് കൈമാറി. ജില്ലാ സെക്രട്ടറി എം.എ നജീബ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിശദീകരിച്ചു. 

മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പഞ്ചായത്ത്തല റിട്ടേണിംഗ് ഓഫീസര്‍മാരായി ഹാരിസ് തൊട്ടി (ചെമനാട്), റഊഫ് ബായിക്കര (മുളിയാര്‍), അബ്ബാസ് കൊളച്ചപ്പ് (പള്ളിക്കര), സിദ്ധീഖ് ബോവിക്കാനം (ദേലംപാടി), ടി.ഡി ഹസന്‍ ബസരി (പുല്ലൂര്‍ പെരിയ), അസ്ലം കീഴൂര്‍ (ഉദുമ), ഹാരിസ് അങ്കക്കളരി (ബേഡഡുക്ക). റംസീര്‍ പള്ളങ്കോട് (കുറ്റിക്കോല്‍) എന്നിവരെ നിയമിച്ചു. എംബി ഷാനവാസ്, ആഷിഫ് മാളികെ, കെഎംഎ റഹ്മാന്‍ കാപ്പില്‍, ഷഫീഖ് മയിക്കുഴി, ടി കെ. ഹസീബ്, ഹൈദര്‍ പടുപ്പ്, നഷാത്ത് പരവനടുക്കം, നൗഷാദ് ബിക്കെ, മൊയ്തു തൈര സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?