മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍
തിരുവനന്തപുരം (www.evisionnews.co): മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍. എം.എല്‍.എ കെ.എന്‍.എ ഖാദറാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയും മുന്നണിയും അനുവദിക്കാത്തതിനാല്‍ നോട്ടീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
യു.ഡി.എഫ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ.എന്‍.എ ഖാദര്‍ ഉപേക്ഷിച്ചത്. ജില്ല വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
Powered by Info News For You
Comments
Post a Comment