റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണം; കുറ്റക്കാരെന്ന് തെളിയുന്ന ആരെയും വെറുതെ വിടില്ല, ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി; കുടുംബത്തിന് സി പി എം നേതൃത്വത്തിന്റെ ഭീഷണി
തിരുവനന്തപുരം: (www.kvartha.com 28.06.2019) പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരെന്ന് തെളിയുന്ന ആരെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയത്.
രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനമാണ് നേരിടേണ്ടി വന്നതെന്നും പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, രാജ്കുമാറിന്റെ മരണം സംബന്ധിച്ച കേസില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സി.പി.എം നേതൃത്വം തങ്ങളെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും രാജ്കുമാറിന്റെ ബന്ധു ആന്റണി പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച സി.പി.എം നേതൃത്വം സംഭവത്തില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
അതിനിടെ, കേസില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വവും സംശയ നിഴലിലായിരിക്കയാണ്. ഫൈനാന്‍സ് കമ്പനി സ്ഥാപിച്ച് സ്വയം സഹായ സംഘങ്ങളില്‍ നിന്ന് കൈക്കലാക്കിയ പണത്തില്‍ ഒരു കോടി രൂപ ഒരു പ്രമുഖന് രാജ്കുമാര്‍ കടം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ 60 ലക്ഷം രൂപ ബ്ലേഡ് പലിശക്ക് പലര്‍ക്കായി നല്‍കുകയും ചെയ്തു.
ഇതില്‍ 72,500 രൂപ പോലീസ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഒരു കോടി രൂപ വാങ്ങിയ പ്രമുഖന്റെ പേര് രാജ്കുമാര്‍ വെളിപ്പെടുത്തിയതോടെയാണ് കിരാത മര്‍ദന മുറകള്‍ പോലീസ് ആരംഭിച്ചതെന്നാണ് അറിയുന്നത്. സി.പി.എമ്മിന്റെ ഒരു നേതാവിന് ഇതില്‍ പങ്കുണ്ടെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.
സംഭവത്തില്‍ സി.പി.എം ഇടപെട്ടത് ദുരൂഹമാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാറിനെ ജൂണ്‍ 12നാണ് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ട് സ്ത്രീകളും അറസ്റ്റിലായിരുന്നു. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി 16ന് പുലര്‍ച്ചെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
ഈ സമയം വളരെ അവശനിലയിലായിരുന്നു രാജ്കുമാര്‍. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പ്രതിയെ പോലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഈ മാസം 21ന് പീരുമേട് ജയിലില്‍ വച്ച് രാജ്കുമാര്‍ മരിച്ചു.
ക്രൂരമായ മര്‍ദനത്തിന് ഇരയായാണ് മരണമെന്ന് സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ തീവ്രത വെളിപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Will take strict actions against those who behind Peerumedu custody death; Says Pinarayi, Pinarayi vijayan, Chief Minister, Allegation, CPM, Murder, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment