വീഡിയോ കോളിലൂടെ ജീവനൊടുക്കാനുള്ള ശ്രമം തത്സമയം കാണിച്ച യുവാവ് മരിച്ചു

ചേര്‍ത്തല: (www.kvartha.com 22.06.2019) വീഡിയോ കോളിലൂടെ ജീവനൊടുക്കാനുള്ള ശ്രമം തത്സമയം കാണിച്ച യുവാവ് മരിച്ചു. കടക്കരപ്പള്ളി മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗാണ് (25) മരിച്ചത്. വെള്ളിയാള്ച വൈകുന്നേരമാണ് സംഭവം.
വനിതാ സുഹൃത്തിനെ വീഡിയോ കോളിലൂടെ ജീവനൊടുക്കാനുള്ള ശ്രമം തത്സമയം കാണിക്കുകയായിരുന്നു ശ്രീരാഗ്. സംഭവത്തിന് സാക്ഷിയായ വനിതാ സുഹൃത്ത് പ്രതിശ്രുത വരനുമായി യുവാവിന്റെ വീട്ടിലെത്തുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ ശ്രീരാഗ് ജോലി കാത്തിരിക്കുകയായിരുന്നു.

Alappuzha, News, Kerala, Suicide, Death, hospital, Police, Suicide in Cherthala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Suicide, Death, hospital, Police, Suicide in Cherthala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?