നിയന്ത്രണംവിട്ട കാര്‍ സഹോദരങ്ങളുടെ ദേഹത്തേക്ക് പാഞ്ഞുകയറി; ഒരാള്‍ക്ക് ദാരുണാന്ത്യം, മറ്റൊരാള്‍ക്ക് ഗുരുതരം

കുന്താപൂര്‍: (www.kasargodvartha.com 28.06.2019) നിയന്ത്രണംവിട്ട കാര്‍ സഹോദരങ്ങളുടെ ദേഹത്തേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. കോട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സാലിഗ്രാമയിലാണ് അപകടമുണ്ടായത്. കര്‍ക്കടയിലെ ചന്ദ്ര (46) ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ നാരായണ (50)യ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാരായണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട മാരുതി ഈകോ കാര്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സഹോദരങ്ങളുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Kundapur, Mangalore, Accidental-Death, National, Car hits two brothers - One dead, another seriously injured

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?