ട്രെയിന്‍ വിട്ടയുടന്‍ ഒരാളെ കാണാതായി; ഒപ്പമുണ്ടായിരുന്നവര്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി അന്വേഷണം തുടങ്ങി, കണ്ടെത്തിയത് പാളത്തിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കിടക്കുന്നത്, ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2019) ട്രെയിന്‍ വിട്ടയുടന്‍ ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്നവര്‍ അടുത്ത സ്‌റ്റേഷനില്‍ ഇറങ്ങി അന്വേഷിച്ചപ്പോള്‍ ട്രെയിനില്‍ നിന്നും വീണ് തലയ്ക്ക് പരിക്കേറ്റ് കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശി പഴനിക്കാണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റത്. പഴനിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു പഴനി. ട്രെയിന്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ വിട്ടപ്പോഴാണ് ട്രെയിനില്‍ നിന്നും വീണത്. സംഭവം ആരുടെയും ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഒപ്പമുണ്ടായിരുന്നവര്‍ പഴനിയെ കാണാത്തതിനാല്‍ നീലേശ്വരത്ത് ഇറങ്ങി. തുടര്‍ന്ന് തിരികെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ നിലയില്‍ പഴനിയെ കണ്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, hospital, Train, Railway station, Man injured after fell from Train
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?