ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് കാസര്‍കോട് ജില്ലാ കെ.എം.സി.സി ഒരുങ്ങി

ജിദ്ദ (www.evisionnews.co): ഹജ്ജ് നിര്‍വഹിക്കാന്‍ പുണ്യ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാനുള്ള ത്യാഗസന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജിദ്ദ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി തുടക്കംകുറിച്ചു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഹാളില്‍ ചേര്‍ന്ന വളണ്ടിയര്‍ സംഗമം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ആരിബ്ര ഉദ്്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹസന്‍ ബത്തേരി അദ്യക്ഷത വഹിച്ചു. 

സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ സംസാരിച്ചു. വളണ്ടിയര്‍ സേവനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. മുഹമ്മദലി മഞ്ചേശ്വരം (ചെയര്‍മാന്‍), ഹാരിസ് മൊഗ്രാല്‍, മസൂദ് സേട്ട് (കോ:ഒര്‍ഡിനേറ്റര്‍). വിവിധ മണ്ഡലം കോ:ഓര്‍ഡിനേറ്റര്‍മാരായി അബ്ദു പെര്‍ള (മഞ്ചേശ്വരം), കാദര്‍ ചെര്‍ക്കള, ഇര്‍ഷാദ് കെ എം (കാസറഗോഡ്), ബഷീര്‍ മൊവ്വല്‍, ബുനിയാം ഒരവങ്കര, അഷ്റഫ് പാക്യാര (ഉദുമ), യാസീന്‍ ചിത്താരി (കാഞ്ഞങ്ങാട്), ഷഫീര്‍, ഇസ്മായില്‍ ഉദിനൂര്‍ (തൃക്കരിപ്പൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റഹീം പള്ളിക്കര, കാദര്‍ ചെര്‍ക്കള, അസീസ് ഉളുവാര്‍, ഹമീദ് ഇച്ചിലങ്കോട്, നസീര്‍ പെരുമ്പള, ഹാഷിം കുമ്പള, അഷ്റഫ് പള്ളം, നംഷീദ് ഇടനീര്‍, നജീബ് മല്ലങ്കൈ, ഹനീഫ് ഉപ്പള, സയ്യിദ് ആരിഫ്, നസീര്‍ ചുക്ക്, ഹര്‍ഷാദ് കട്ടക്കാല്‍, ഇജാസ് ബേര്‍ക്ക, അബ്ദുസ്സലാം ബെണ്ടിച്ചാല്‍, റഷീദ് കൂവത്തൊട്ടി സംബന്ധിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും, അബ്ദുല്‍ഖാദര്‍ മിഹ്‌റാജ് നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?