ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിക്ക് ഫൈവ് സ്റ്റാര്‍ ഭക്ഷണമില്ല; ഒരുക്കിയത് കേരളീയ വിഭവം; സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി താമസം കൊച്ചി ഗസ്റ്റ് ഹൗസില്‍
കൊച്ചി : (www.kvartha.com 08.06.2019) ഗുരുവായൂരില്‍ ദര്‍ശനം നടത്തുന്നതിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഫൈവ് സ്റ്റാര്‍ ഭക്ഷണമല്ല, മറിച്ച് പ്രാതലിനായി ഒരുക്കിയത് കേരളീയ ഭക്ഷണം. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വി.വി.ഐ.പി അതിഥിയായ പ്രധാനമന്ത്രിയ്‌ക്കൊപ്പം നാല്‍പ്പത് പേരാണുള്ളത്, ഇവര്‍ക്കെല്ലാമുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നത് ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്.
അതേ സമയം പ്രധാനമന്ത്രിയുടെ ഭക്ഷണക്രമങ്ങളെ കുറിച്ച് പ്രത്യേകിച്ച് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. മുന്‍പ് കേരളത്തിലെത്തിയപ്പോഴെല്ലാം കേരളീയ ഭക്ഷണം ആസ്വദിച്ച് കഴിച്ചിരുന്നതിനാലാണ് കൊച്ചിയിലും അദ്ദേഹത്തിന് പ്രാതലിന് ദോശയും, പുട്ടുമടങ്ങിയ കേരളീയ വിഭവങ്ങള്‍ തയ്യാര്‍ ചെയ്തത്.
ഗുരുവായൂര്‍ ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം രാത്രിയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. രാത്രി ഭക്ഷണം ഒരുക്കണമെന്ന് അറിയിപ്പ് ലഭിച്ചിരുന്നില്ലെങ്കിലും വെജിറ്റേറിയനായ പ്രധാനമന്ത്രിയ്ക്കായി ഫ്രൈഡ് റൈസ്, ചപ്പാത്തി, പരിപ്പ്കറി, അവിയല്‍, സാമ്പാര്‍ തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കി വച്ചിരുന്നു.
ആഢംബര ഹോട്ടലുകള്‍ ഒഴിവാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ താമസിക്കുവാന്‍ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രി ഇതാദ്യമായാണ് കൊച്ചി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നത്. ഇതിന് മുന്‍പ് കോഴിക്കോടും തിരുവനന്തപുരത്തും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേരളീയ ഭക്ഷണമായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്.
ഗുരുവായൂരില്‍ മോഡിക്ക് താമരകൊണ്ടുള്ള തുലാഭാരമാണ് നടത്തുന്നത്. ഇതിനായി നാഗര്‍കോവില്‍ നിന്നും 112 കിലോ താമരയാണ് കൊണ്ടുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Modi reaches Guruvayur to offer prayers at Lord Krishna temple, Kochi, News, Politics, Prime Minister, Narendra Modi, Visit, Guruvayoor Temple, Food, Lifestyle & Fashion, Kerala.

Powered by Info News For You

Comments
Post a Comment