ഗര്‍ഭിണിയെ കുത്തിക്കൊന്നു; പിടഞ്ഞ് മരിക്കുന്നതിന് മുമ്പ് യുവതി കുഞ്ഞിന് ജന്മം നല്‍കി

ലണ്ടന്‍: (www.kvartha.com 01.06.2019) എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കുത്തിക്കൊന്നു. പിടഞ്ഞ് മരിക്കുന്നതിന് തൊട്ട് മുമ്പ് യുവതി കുഞ്ഞിന് ജന്മം നല്‍കി. ശനിയാഴ്ച രാത്രി തെക്കന്‍ ലണ്ടനിലെ ക്രോയ്ഡോണിലാണ് ലോകത്തെ നടുക്കിയ സംഭവം. അക്രമി പിടിയിലായതായി പോലീസ് വ്യക്തമാക്കി. മരണത്തിന് തൊട്ട് മുമ്പ് പ്രാഥമിക ചികിത്സകന്റെ സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

സംഭവസ്ഥലത്ത് പിറന്നു വീണ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെല്ലി മേരി ഫേവ്രെല്ലേ(26) ആണ് കൊല്ലപ്പെട്ടത്. പ്രാഥമിക ചികിത്സ നല്‍കി യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം മൂലം യുവതി മരിക്കുകയായിരുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ ഗര്‍ഭിണി കുത്തേറ്റ് പിടയുന്ന കാഴ്ചയാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു.

London, News, World, Death, Murder, Baby, Birth, hospital, Treatment, Police, Case, Arrest, Crime, Pregnant Woman Stabbed To Death In London, Baby Delivered At The Scene

സംഭവത്തിന് സംശയാസ്പദമായി 29 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 37 കാരനെയും കേസില്‍  അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായ രണ്ട് പേരുടെയും പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി ക്രോയ്ഡന്‍ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: London, News, World, Death, Murder, Baby, Birth, hospital, Treatment, Police, Case, Arrest, Crime, Pregnant Woman Stabbed To Death In London, Baby Delivered At The Scene


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?