തിരുവനന്തപുരത്തുനിന്നും ഷാര്‍ജയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് ദാരുണാന്ത്യം; പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: (www.kvartha.com 05.06.2019) തിരുവനന്തപുരത്തുനിന്നും ഷാര്‍ജയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയായ സന്തോഷ് കുമാര്‍(56) ആണ് മരിച്ചത്. വിമാനം പറന്നുയര്‍ന്ന് മുക്കാല്‍ മണിക്കൂറിനുള്ളില്‍ സന്തോഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം തിരിച്ച് പറന്നെങ്കിലും സന്തോഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യുഎഇ ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ AI 967 വിമാനം പുറപ്പെട്ടത്. 9.15 മണിയോടെ സന്തോഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തില്‍വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും സ്ഥിതി വഷളാണെന്ന് മനസിലായതോടെ വിമാനം തിരുവനന്തപുരത്ത് തന്നെ തിരിച്ചിറക്കുകയായിരുന്നു.

Passenger falls sick on Sharjah-bound Air India flight, declared dead after landing at Trivandrum airport, Thiruvananthapuram, News, Obituary, Dead, Flight, Treatment, Passenger, Kerala

മുക്കാല്‍ മണിക്കൂറിനകം പത്ത് മണിയോടെ വിമാനം തിരികെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും സന്തോഷ് കുമാര്‍ മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ഇറക്കിയ ശേഷം രാത്രി പതിനൊന്നേകാലോടെ വിമാനം വീണ്ടും യാത്ര തിരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Passenger falls sick on Sharjah-bound Air India flight, declared dead after landing at Trivandrum airport, Thiruvananthapuram, News, Obituary, Dead, Flight, Treatment, Passenger, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?