തലസ്ഥാനത്തെ തട്ടുകടക്കാരന് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ പോലീസുകാരുടെ ഗുണ്ടാ വിളയാട്ടം; അകാരണമായി മര്‍ദിക്കുകയും ഭക്ഷണ സാധനങ്ങള്‍ വാരി വലിച്ചിടുകയും, കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി

തിരുവനന്തപുരം: (www.kvartha.com 05.06.2019) തലസ്ഥാനത്തെ തട്ടുകടക്കാരന് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ പോലീസുകാരുടെ ഗുണ്ടാ വിളയാട്ടം. അകാരണമായി മര്‍ദിക്കുകയും ഭക്ഷണ സാധനങ്ങള്‍ വാരി വലിച്ചിടുകയും, കട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. അതിനിടെ മ്യൂസിയം പോലീസ് സംഭവം ഒതുക്കിത്തീര്‍ത്ത് പരാതിയില്ലെന്ന് എഴുതിവാങ്ങിയതായുള്ള ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തരമണിയോടെ വെള്ളയമ്പലത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്ന് ബൈക്കുകളിലായെത്തിയ പോലീസുകാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തുനില്‍ക്കുന്നതിനിടെ തട്ടുകടക്കാരനുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ അത് മര്‍ദനത്തില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് പരാതി. തട്ടുകടയിലെ സാധനങ്ങള്‍ പോലീസുകാര്‍ വാരിവലിച്ചിട്ടു. മ്യൂസിയം സ്‌റ്റേഷനിലെ പോലീസുകാരാണ് തങ്ങളെന്നും തട്ടുകട പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കടയുടമയുടെ പരാതിയില്‍ പറയുന്നു.

 Kerala police assault Trivandrum hotel man, Thiruvananthapuram, News, Local-News, Police, Attack, Crime, Criminal Case, Complaint, Kerala, Chief Minister

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. കട നടത്തണമെങ്കില്‍ കേസുമായി മുന്നോട്ടുപോവരുതെന്നും ആവശ്യപ്പെട്ടു. മര്‍ദനമേറ്റ കടയുടമ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പരാതിക്കാരനെ മ്യൂസിയം സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പുണ്ടാക്കി. പരാതിയില്ലെന്ന് എഴുതി വാങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ഒരു പോലീസുകാരനും ഈ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നു.

എന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്:

മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ ചില പോലീസുകാര്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തി. ദോശയില്‍ ഒരു ബോള്‍ട്ട് കിടന്നതിനെച്ചൊല്ലി ഇവരും കടയുടമയുമായും തമ്മില്‍ സംസാരമുണ്ടായി. എന്നാല്‍ പണം തരേണ്ടെന്നായിരുന്നു കടയുടമയുടെ മറുപടി. ഇങ്ങനെയായാല്‍ ഇവിടെ കട നടത്താന്‍ പറ്റില്ലെന്നായി പോലീസുകാര്‍. ഇതോടെ ഭയന്ന കടയുടമ പോലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച പരാതിക്കാരനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. കടയുടമ പരാതിയില്ലെന്ന് എഴുതിനല്‍കി. അതേസമയം തട്ടുകട പൂട്ടിക്കുമെന്ന് പേടിച്ചാണ് പരാതി നല്‍കിയതെന്ന് കടയുടമ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police assault Trivandrum hotel man, Thiruvananthapuram, News, Local-News, Police, Attack, Crime, Criminal Case, Complaint, Kerala, Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?