അഭിമന്യു വധത്തിന് ഒരാണ്ട്: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യയെന്ന് അച്ഛന്‍
(www.evisionnews.co) മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസില്‍ അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധവുമായി കുടുംബം. ഒരു വര്‍ഷത്തോളമായിട്ടും മുഴുവന്‍ പ്രതികളെയും ഇനിയും പിടികൂടി ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരന്‍ മുന്നറിയിപ്പ് നല്‍കി.
അഭിമന്യുവിനെ കുറിച്ചുള്ള നാന്‍പെറ്റ മകന്‍ എന്ന സിനിമയെ കുറിച്ച് മന്ത്രി എം.എം മണി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന് താഴെ അന്വേഷണത്തിലെ അതൃപ്തി അറിയിച്ച് അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടിട്ടുണ്ട്. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാനായി. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടംവരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്നായിരുന്നു കമന്റ്.
2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കേസില്‍ ഇരുപതോളം പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ അഭിമന്യുവിനെ കുത്തിയതായി കരുതുന്ന ഷഹലിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
Powered by Info News For You
Comments
Post a Comment