ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതി, ഡാന്‍സ് ബാര്‍ ജീവനക്കാരിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയില്‍ കേസെടുത്ത് മുംബൈ പോലീസ്, ആരോപണങ്ങള്‍ നിഷേധിച്ച് ബിനോയ്

മുംബൈ: (www.kvartha.com 18.06.2019) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. ഡാന്‍സ് ബാര്‍ ജീവനക്കാരിയാണ് യുവതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിയുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Kerala, News, Bineesh Kodiyeri, Kodiyeri Balakrishnan, Mumbai, Molestation, Women, Youth, CPM, Police, Case, Molestation complaint against Binoy Kodiyeri in Mumbai

2009 മുതല്‍ 2018 വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുവെന്നും ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. അന്ധേരിയിലെ ഒഷിവാര സ്‌റ്റേഷനില്‍ മുപ്പത്തിമൂന്നുകാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു .

പരാതിക്കാരിയെ അറിയാമെന്നും എന്നാല്‍ ഇത് ബ്ലാക്ക് മെയിലിങ്ങാണെന്നുമാണ് ബിനോയ് കോടിയേരിയുടെ വിശദീകരണം. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നു, ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്ന ബിനോയ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Bineesh Kodiyeri, Kodiyeri Balakrishnan, Mumbai, Molestation, Women, Youth, CPM, Police, Case, Molestation complaint against Binoy Kodiyeri in Mumbai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?