നവജാത ശിശുവിനെ മരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി; രക്ഷിതാക്കളെ കണ്ടെത്താന്‍ കുട്ടിയുടെ വീഡിയോ പുറത്തുവിട്ട് പോലീസ്; കുഞ്ഞിന് പേരിട്ടിരിക്കുന്നത് ' ബേബി ഇന്ത്യ'; ദത്തെടുക്കുന്നതിനായി മത്സരം
വാഷിങ്ടണ്‍: (www.kvartha.com 27.06.2019) നവജാത ശിശുവിനെ മരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ജോര്‍ജിയയില്‍ ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് സംഭവം. അതേസമയം കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി ഉപേക്ഷിക്കപ്പെട്ട കുട്ടിയെ വീണ്ടെടുക്കുന്ന വീഡിയോ ജോര്‍ജിയ പോലീസ് പുറത്തു വിട്ടു.
പോലീസ് 'ബേബി ഇന്ത്യ' എന്ന താത്ക്കാലിക പേരിട്ട് വിളിക്കുന്ന കുഞ്ഞിന് വേണ്ടുന്ന പ്രഥമ ശുശ്രൂഷ നല്‍കി സുരക്ഷയൊരുക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. കുഞ്ഞിന്റെ അമ്മയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസിനെ സമീപിക്കാനും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
മരക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട ഒരാളാണ് പോലീസിനെ ഫോണിലൂടെ വിവരം അറിയിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട അയാളുടെ മകനാണ് ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയത്. എന്നാല്‍ അതൊരു മൃഗത്തിന്റെ കരിച്ചിലാണെന്ന് കരുതി ആദ്യം അവഗണിച്ചെങ്കിലും പിന്നീട് തുറന്നുനോക്കിയപ്പോള്‍ കുഞ്ഞിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചശേഷം പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നില്ല. കുട്ടിയുടെ പൊക്കിള്‍ കൊടി ഉടന്‍ തന്നെ മുറിച്ചു മാറ്റി തുണിയില്‍ പൊതിഞ്ഞു. പ്ലാസ്റ്റിക് കവര്‍ കീറിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞ് ഇപ്പോള്‍ അധികൃതരുടെ കയ്യില്‍ സുരക്ഷിതയാണ്.
അതേസമയം ബേബി ഇന്ത്യയെ ദത്തെടുക്കാന്‍ നിരവധി പേരാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

This is the dramatic moment police rescued a newborn baby from a plastic bag.— Channel 5 News (@5_News) June 26, 2019
Baby India was abandoned in the woods in the USA and officers are now trying to track down her mother. pic.twitter.com/vgJrbEBx2a
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video shows moment baby found inside plastic bag in the woods, Washington, News, Local-News, Video, Baby, Police, Parents, America, World.

Powered by Info News For You

Comments
Post a Comment