പ്രണയം അടിച്ചുപിരിഞ്ഞു; യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പിതാവിന് അയച്ചുകൊടുത്ത് കാമുകന്റെ പ്രതികാരം; മലയാളിയായ യുവാവിനെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: (www.kvartha.com 05.06.2019) പ്രണയത്തില്‍ നിന്നും പിന്‍മാറിയ യുവതിക്ക് കാമുകന്റെ മധുര പ്രതികാരം. ഡെല്‍ഹി സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പിതാവിന് അയച്ചുകൊടുത്താണ് കാമുകന്‍ പ്രതികാരം തീര്‍ത്തത്. ഇതുസംബന്ധിച്ച കേസില്‍ കൊല്ലം സ്വദേശിയായ യുവാവിനെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുമ്പായിരുന്നു കേസിനാസ്പദമായി സംഭവം നടന്നത്.

കൊല്ലം മുണ്ടയ്ക്കല്‍ ടി.എന്‍.ആര്‍.എ നഗര്‍ 129ല്‍ അഖില്‍ അജയാണ് (29) അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വാറണ്ടുമായെത്തിയ ഡെല്‍ഹി പോലീസ് കൊല്ലം ഈസ്റ്റ് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പ്രതിയെ കൊല്ലം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി.

Malayali man arrested immoral activities, Kollam, News, Local-News, Crime, Criminal Case, Arrested, New Delhi, Police, Court, Kerala

ഡെല്‍ഹിയില്‍ ജോലി ചെയ്യുന്ന അഖില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തെറ്റി. ഇതോടെ പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി യുവാവ് പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ അഖില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali man arrested immoral activities, Kollam, News, Local-News, Crime, Criminal Case, Arrested, New Delhi, Police, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?