മഥുര വൃദ്ധാവന്‍ ആശ്രമത്തിലേക്ക് പശുക്കളുമായി പോയ മലയാളി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ചെങ്ങന്നൂര്‍: (www.kvartha.com 25.06.2019) ആശ്രമത്തിലേക്ക് പശുക്കളുമായി പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഒരു ആശ്രമത്തിലേക്ക് പശുക്കളുമായി പോയ പാണ്ഡവന്‍പാറ അര്‍ച്ചന ഭവനില്‍ വിക്രമനാണ്(55) മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി.

ജൂണ്‍ മാസം 16നാണ് വിക്രമന്‍ മഥുര വൃദ്ധാവന്‍ ആശ്രമത്തിലേക്ക് പശുക്കളുമായി പോയത്. 21ന് ഡല്‍ഹിയിലെത്തിയ വിക്രമന്‍ മക്കളെ വിളിച്ച് തനിക്ക് അസുഖമാണെന്നും രക്തം ഛര്‍ദ്ദിച്ചെന്നും, ആശുപത്രിയില്‍ കൊണ്ടുപോകാതെ പൂട്ടിയിട്ടിരിക്കുകയാണെന്നും അറിയിച്ചിരുന്നു. വീട്ടുകാരെ അവസാനമായി വിളിക്കുന്നത് 22ന് രാത്രി 9.45 നാണ്. തന്നെ കൊണ്ടുപോകാന്‍ ഡല്‍ഹിയിലേക്ക് വരണമെന്ന് മകന്‍ അശോകനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Alappuzha, News, Kerala, Death, Police, Complaint, hospital, Kerala man on UP ashram visit with cows found dead under mysterious circumstances

മകന്‍ അശോകന്‍ ഡല്‍ഹിയിലെത്തി ആശ്രമം അധികൃതരെ വിളിച്ചപ്പോള്‍ ഇങ്ങോട്ട് വരേണ്ട കാര്യമില്ലെന്നും മൃതദേഹം വിമാനത്താവളത്തിലെത്തിക്കാമെന്നുമാണ് അറിയിച്ചത്. അപ്പോഴാണ് വിക്രമന്‍ മരിച്ച വിവരം അറിയുന്നത്. വിക്രമന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചയോടെ നാട്ടിലെത്തിച്ചു. ചെങ്ങന്നൂര്‍ പൊലീസ് മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണത്തില്‍ അസ്വഭാവിക ഉണ്ടോ എന്ന് തീരുമാനിക്കാന്‍ കഴിയുള്ളൂവെന്ന് പോലീസ് അറിയിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Death, Police, Complaint, hospital, Kerala man on UP ashram visit with cows found dead under mysterious circumstances


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?