പാക് സര്‍ക്കാരിന്റെ ഫേസ്ബുക്ക് ലൈവ് ആഗോള വൈറല്‍; ഔദ്യോഗിക സമ്മേളനത്തിന്റെ ലൈവിട്ടത് പൂച്ചയുടെ ഫില്‍റ്ററുമായി, പൊട്ടിച്ചിരിച്ച് സൈബര്‍ ലോകം

പെഷവാര്‍: (www.kvartha.com 16.06.2019) സുത്യര്യമായി ഭരണം നടത്തുന്നു എന്ന് അറിയിക്കാന്‍ ഫേസ്ബുക്ക് ലൈവ് നടത്തിയ പാകിസ്ഥാനിലെ പ്രദേശിക ഭരണകൂടം ഇപ്പോള്‍ ആഗോള വൈറലായിരിക്കുകയാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീഖ് ഇ ഇന്‍സാഫിന്റെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ ഭരണകൂടത്തിന്റെ ഒരു ഔദ്യോഗിക സമ്മേളനമാണ് പാര്‍ട്ടി ഫെയ്‌സ്ബുക്ക് പേജില്‍ ലൈവിട്ടത്. എന്നാല്‍ ഫെയ്‌സ് ബുക്ക് ലൈവിലെ പൂച്ചയുടെ ഫില്‍റ്റര്‍ ആക്റ്റിവേറ്റായത് ആരും ശ്രദ്ധിച്ചിരുന്നില്ല.



യോഗത്തിലെ മുഖ്യ വ്യക്തിത്വങ്ങളുടെ തലയില്‍ പിങ്ക് നിറത്തിലുള്ള പൂച്ച ചെവിയും മുഖത്ത് മൂക്കും മീശയും വരെ വന്നാണ് ഫേസ്ബുക്കില്‍ ഇവര്‍ പ്രത്യക്ഷപ്പെട്ടത്. ക്ഷണ നേരംകൊണ്ട് തന്നെ ഇത് ജനം ഏറ്റെടുത്തിരുന്നു. ഇത് വീഡിയോ ആയും സ്‌ക്രീന്‍ ഷോട്ടായും സോഷ്യല്‍ മീഡിയയില്‍ ലൈവായി. ലൈവ് കാഴ്ചക്കാര്‍ കമന്റ് ഇട്ടതോടെയാണ് ലൈവ് സ്ട്രീമിംഗ് കൈകാര്യം ചെയ്ത വ്യക്തിക്ക് കാരായം മനസ്സിലായത്. ഉടന്‍ തന്നെ ഫില്‍റ്റര്‍ ഓഫ് ചെയ്‌തെങ്കിലും അപ്പോഴേക്കും സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ വൈറലായി മാറിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Pakistan, Humor, Government, Facebook, post, Technology, Twitter, pakistan government's facebook live streaming becomes viral


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?