ഖത്വറില്‍ പോകുന്ന യുവാവിന്റെ കൈവശം മറ്റൊരാള്‍ക്ക് നല്‍കാനായി ഏല്‍പ്പിച്ച ചിപ്‌സ് പാക്കറ്റിനുള്ളില്‍ കഞ്ചാവ്; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭാര്യയുടെ മാതൃസഹോദരിയുടെ മകന്‍ തന്നെ ഇത്തരമൊരു പണി നല്‍കിയതില്‍ പകച്ച് ബന്ധുക്കള്‍

മലപ്പുറം: (www.kvartha.com 21.06.2019) ഖത്വറില്‍ പോകുന്ന യുവാവിന്റെ കൈവശം മറ്റൊരാള്‍ക്ക് നല്‍കാനായി ഏല്‍പ്പിച്ച ചിപ്‌സ് പാക്കറ്റിനുള്ളില്‍ കഞ്ചാവ്. പുറപ്പെടാന്‍ ഏതാനും മണിക്കൂര്‍ മുമ്പുമാത്രം വീട്ടിലെത്തിയ ചിപ്‌സിന്റെ വളരെ ചെറിയ പാക്കറ്റില്‍ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് അതിനുള്ളില്‍ കഞ്ചാവ് കാണപ്പെട്ടത്.

50ഗ്രാം കഞ്ചാവാണ് അതിനകത്ത് ഉണ്ടായിരുന്നതെന്ന് യുവാവ് പറയുന്നു. വിമാനമിറങ്ങിയാല്‍ എത്തുന്ന ഖത്തറിലുള്ള സുഹൃത്തിനെ ഏല്‍പ്പിക്കണമെന്ന് പറഞ്ഞാണ് ഭാര്യയുടെ ബന്ധു ചിപ്‌സ് പാക്കറ്റിനകത്താക്കി കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

Youth carrying ganja in chips packet, Malappuram, News, Local-News, Police, Complaint, Probe, Cheating, Kerala

എന്നാല്‍ ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് യുവാവ് നിയമത്തിന്റെ കുരുക്കില്‍പെടാതെ രക്ഷപ്പെട്ടത്. വീട്ടില്‍ നിന്നും പാക്കറ്റ് തുറന്നുനോക്കിയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ യുവാവിന്റെ ജീവിതം എന്താകുമായിരുന്നു. നിയമത്തിന്റെ കുരുക്കില്‍പെട്ട് ഖത്വറിലെ ജയിലില്‍ ജീവിതകാലം മുഴുവനും എരിഞ്ഞടങ്ങേണ്ടി വരുമായിരുന്നു. നന്നമ്പ്ര പാണ്ടിമുറ്റം കല്ലത്താണി സ്വദേശി കക്കോടി വീട്ടില്‍ ആബിദിനെയാണ് ഭാഗ്യം തുണച്ചത്.

കഴിഞ്ഞ ദിവസമാണ് സുഹൃത്തുമൊത്ത് ആബിദ് ഖത്വറിലേക്ക് പുറപ്പെടാനിരുന്നത്. പൊതി ഏല്‍പ്പിച്ചയാളെ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് ആബിദിന്റെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് താനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഖത്വര്‍ അടക്കമുള്ള രാജ്യങ്ങളില്‍ കഞ്ചാവുമായി പിടിയിലായാലുള്ള ശക്തമായ നിയമങ്ങള്‍ അറിഞ്ഞിട്ടും ഭാര്യയുടെ ബന്ധു തന്നെ ഇത്തരത്തിലൊരു പണി നല്‍കിയത് ബന്ധുക്കളെ തളര്‍ത്തിയിരിക്കയാണ്. ബന്ധുക്കള്‍ ഈ യുവാവിനെ ചോദ്യംചെയ്തതായും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth carrying ganja in chips packet, Malappuram, News, Local-News, Police, Complaint, Probe, Cheating, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?