എസ്.എഫ്.ഐ ഭീഷണി: കല്ല്യോട്ടെ ശരത് ലാലിന്റെ ബന്ധുവായ വിദ്യാര്‍ത്ഥി മറ്റൊരു സ്‌കൂളിലേക്ക് മാറി


പെരിയ (www.evisionnews.co): രാവണേശ്വരം ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് പഠിപ്പ് തുടരാനാവാതെ സി.പി.എം കൊലക്കത്തിക്കിരയായ ശരത് ലാലിന്റെ ബന്ധുകൂടിയായ വിദ്യാര്‍ത്ഥി ടി.സി വാങ്ങി പെരിയ സ്‌കൂളില്‍ ചേര്‍ന്നു. കല്ല്യോട്ട് സ്വദേശിയായ ദീപകിനാണ് ഈ ദുരനുഭവം. നേരത്തെ സ്‌കൂളിലായിരിക്കുമ്പോള്‍ കല്ല്യോട്ട് നിന്നുള്ള വിദ്യാര്‍ത്ഥി എന്ന നിലയില്‍ ദീപക്കിന് രാവണീശ്വരം സ്‌കൂളില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. 
ഇതേതുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഇടപെട്ട് ഇന്നലെ രാവണേശ്വരം സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി ദീപക് പെരിയ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു. എസ്.എഫ്.ഐ കാര്‍ഡ് നിര്‍ബന്ധിച്ച് എടുപ്പിക്കുക, കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഭീഷണിപ്പെടുത്തി മാറ്റുക തുടങ്ങി നിരവധി ദ്രോഹങ്ങളാണ് സീനിയരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ദീപകിന് ഏല്‍ക്കേണ്ടി വന്നത്. കല്ല്യോട്ട് നിന്നുംവന്ന കുട്ടി എന്ന നിലയില്‍ എസ്.എഫ്.ഐ കാര്‍ഡ് വാങ്ങണമെന്നും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. അസഹനീയമായപ്പോഴാണ് ടി.സി വാങ്ങി ദീപക് രാവണീശ്വരം സ്‌കൂളില്‍ നിന്നും പഠനം മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയത്. ദീപക് ശരത് ലാലിന്റെ അച്ഛന്‍ സത്യന്റെ സഹോദരിയുടെ മകന്റെ മകനാണ്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?