നിപ: സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം വേണ്ട, നടപടി കര്‍ശനം, ആളാവാന്‍ പെറുക്കിയ മാമ്പഴം കഴിക്കലും അരുത്: മന്ത്രി കെ കെ ശൈലജ
കൊച്ചി: (www.kasargodvartha.com 04.06.2019) നിപ സ്ഥിരീകരിച്ചതോടെ സോഷ്യല്‍ മീഡിയകളില്‍ കുപ്രചരണം വേണ്ടെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ തവണത്തെ പോലെ മോഹന്‍ വൈദ്യരെ പോലുള്ളവര്‍ മാമ്പഴം പെറുക്കിക്കൊണ്ട് വന്ന് കടിച്ചുകാണിക്കുന്നതും മറ്റുമായ പരിപാടികള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വളരെ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭത്തില്‍ എവിടെ നിന്നോ പെറുക്കിയ മാമ്പഴവും മറ്റും കഴിച്ച് സോഷ്യല്‍ മീഡയയില്‍ വീഡിയോ പ്രചരിപ്പിച്ച് ആളാവാന്‍ നോക്കേണ്ട. അത്തരക്കാരെ ബഹിഷ്‌കരിക്കണം. സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളും ആരോഗ്യ വകുപ്പും നല്‍കുന്ന മുന്നറിയിപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക, പനി വന്നാല്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യുക, ചികിത്സ തേടുക. നിപയെ പ്രതിരോധിക്കാനുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kochi, Top-Headlines, Trending, കേരള വാര്‍ത്ത, health, Minister KK Shailaja on Nipah
< !- START disable copy paste -->
Keywords: Kerala, news, Kochi, Top-Headlines, Trending, കേരള വാര്‍ത്ത, health, Minister KK Shailaja on Nipah
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment