അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്; തക്ബീര്‍ മന്ത്രങ്ങളുമായി നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷം
കോഴിക്കോട്: (www.kvartha.com 05.06.2019) തകബീര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ നിറവില്‍. 30 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ് എന്ന അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന തക്ബീര്‍ ധ്വനികള്‍ മുഴക്കി അതിരാവിലെ മുതല്‍ വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകിയെത്തി. ചൊവ്വാഴ്ച ശവ്വാല്‍ പിറ വ്യക്തമായതോടെ തന്നെ പള്ളിമിവാരങ്ങളില്‍ തക്ബീര്‍ മന്ത്രങ്ങളുടെ അലയൊലികള്‍ കേട്ടിരുന്നു.
പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക ഈദ് നമസ്‌കാരവും പ്രാര്‍ത്ഥനയും നടന്നു. പെരുന്നള്‍ ഖുതുബയ്ക്ക് ശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്തിയും പെരുന്നാള്‍ സുദിനത്തില്‍ സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൈമാറി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും ഈദ് സൗഹൃദസദസുകളും നടക്കുന്നുണ്ട്. പെരുന്നാള്‍ പിറ കണ്ടതോടെ തന്നെ വീടുകളില്‍ ഫിത്വര്‍ സകാത്ത് നല്‍കാനുള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്നതിന് മുമ്പേ തന്നെ അവകാശികളെ കണ്ടെത്തി ഫിത്വര്‍ സക്കാതത്ത് നല്‍കി. ഫിത്വര്‍ സക്കാത്തിന്റെ പുണ്യങ്ങളെ കുറിച്ചും കൊടുക്കേണ്ട രീതിയെ കുറിച്ചുമെല്ലാം ചൊവ്വാഴ്ച രാത്രിയും റമദാനിലെ അവസാന വെള്ളിയാഴ്ചയും പള്ളികളില്‍ ഖത്വീബുമാര്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഈദ് ഗാഹുകളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി വീടുകള്‍ക്കെല്ലാം മൈലാഞ്ചി മൊഞ്ചായിരുന്നു. മൈലാഞ്ചി അണിയാന്‍ സ്ത്രീകളും കുട്ടികളും വീടുകളില്‍ ഒത്തുകൂടി. പഴയകാലത്തെ മൈലാഞ്ചിയില നുള്ളിയെടുത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി ഇട്ടിരുന്ന മൈലാഞ്ചി, പുതുതലമുറ ട്യൂബുകളിലേക്ക് വഴിമാറ്റിയെങ്കിലും പെരുമ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല.
< !- START disable copy paste -->പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക ഈദ് നമസ്‌കാരവും പ്രാര്‍ത്ഥനയും നടന്നു. പെരുന്നള്‍ ഖുതുബയ്ക്ക് ശേഷം വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്തിയും പെരുന്നാള്‍ സുദിനത്തില്‍ സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം കൈമാറി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണവും ഈദ് സൗഹൃദസദസുകളും നടക്കുന്നുണ്ട്. പെരുന്നാള്‍ പിറ കണ്ടതോടെ തന്നെ വീടുകളില്‍ ഫിത്വര്‍ സകാത്ത് നല്‍കാനുള്ള തയ്യാറെടുപ്പും തുടങ്ങിയിരുന്നു. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടക്കുന്നതിന് മുമ്പേ തന്നെ അവകാശികളെ കണ്ടെത്തി ഫിത്വര്‍ സക്കാതത്ത് നല്‍കി. ഫിത്വര്‍ സക്കാത്തിന്റെ പുണ്യങ്ങളെ കുറിച്ചും കൊടുക്കേണ്ട രീതിയെ കുറിച്ചുമെല്ലാം ചൊവ്വാഴ്ച രാത്രിയും റമദാനിലെ അവസാന വെള്ളിയാഴ്ചയും പള്ളികളില്‍ ഖത്വീബുമാര്‍ വ്യക്തമായി സൂചിപ്പിച്ചിരുന്നു. ഈദ് ഗാഹുകളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി വീടുകള്‍ക്കെല്ലാം മൈലാഞ്ചി മൊഞ്ചായിരുന്നു. മൈലാഞ്ചി അണിയാന്‍ സ്ത്രീകളും കുട്ടികളും വീടുകളില്‍ ഒത്തുകൂടി. പഴയകാലത്തെ മൈലാഞ്ചിയില നുള്ളിയെടുത്ത് അരച്ച് കുഴമ്പുരൂപത്തിലാക്കി ഇട്ടിരുന്ന മൈലാഞ്ചി, പുതുതലമുറ ട്യൂബുകളിലേക്ക് വഴിമാറ്റിയെങ്കിലും പെരുമ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല.
Keywords: Kerala, News, Religion, Muslim, Eid, Festival, Ramadan, Kerala Muslims Celebrates Eid Al Fitr.
Powered by Info News For You

Comments
Post a Comment