നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ പോലീസ് അടൂരിലെത്തിച്ചു; ഒരു കുട്ടി വീട്ടിലേക്ക് പോയി, ഒരാള്‍ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ചു, മറ്റൊരാളെ വീട്ടുകാര്‍ സ്വീകരിച്ചില്ല; ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്യുന്നു

അടൂര്‍: (www.kvartha.com 19.06.2019) സ്വകാര്യ ആയുര്‍വേദ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പോലീസ് അടൂരിലെത്തിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ പതിമൂന്നിനാണ് നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് സ്ഥാപന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂവരും പൂനെയിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചു.

റെയില്‍വേ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അടുത്ത ദിവസം വൈകിട്ടോടെ ഇവരെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നും പോലീസ് കണ്ടെത്തി. ഇവരെ നാട്ടിലെത്തിക്കാന്‍ വെള്ളിയാഴ്ച അടൂരില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് തിരിച്ച പോലീസ് സംഘം ചൊവ്വാഴ്ചയാണ് പെണ്‍കുട്ടികളുമായി മടങ്ങിയെത്തിയത്.

Missing students found and return in Kerala, News, Local-News, Police, Complaint, Girl students, Nurse, Missing, Found, Custody, Kerala

തുടര്‍ന്ന് മൂവരേയും വൈദ്യപരിശോധയ്ക്ക് വിധേയമാക്കിയശേഷം ചൊവ്വാഴ്ച രാത്രിയില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും മൂവരേയും ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതില്‍ ഒരാളെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ഒരുകുട്ടി വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ചു. മറ്റൊരാളെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരെയും കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. അതേസമയം ഇവരോടൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവിനെ ചോദ്യം ചെയ്യുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing students found and return in Kerala, News, Local-News, Police, Complaint, Girl students, Nurse, Missing, Found, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?