വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയം ഉറപ്പിക്കാനൊരുങ്ങി ബിജെപി; തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു; ലക്ഷ്യം ലീഡ് തിരിച്ചുപിടിക്കല്‍
തിരുവനന്തപുരം: (www.kvartha.com 07.06.2019) വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയം ഉറപ്പിക്കാനൊരുങ്ങി ബിജെപി. അതിനായുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭയില്‍ ബൂത്തുതല വോട്ടുപരിശോധന പൂര്‍ത്തിയാക്കി കുറവുകള്‍ നികത്താനുള്ള നടപടികളാണ് ബി ജെ പി തുടങ്ങിയത്.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പതിനയ്യായിരം വോട്ടുകള്‍ കോണ്‍ഗ്രസിന്റെ ശശിതരൂരിനു ലഭിച്ചുവെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്. സുരേഷ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പിന് ബിജെപി തയാറെടുക്കുന്നത്. ബിജെപി പ്രതീക്ഷിച്ചത് 51,000 വോട്ടാണ്.
കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. ശശിതരൂര്‍ നേടിയത് 53, 545 വോട്ട് . 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇത് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ. മുരളീധരന്‍ 7,622 വോട്ടിനാണു കുമ്മനത്തെ തോല്‍പ്പിച്ചത്. അന്ന് മൂന്നാം സ്ഥാനത്തായ ടി.എന്‍. സീമയ്ക്ക് 40,441 വോട്ടു കിട്ടിയിരുന്നു. പക്ഷേ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സി.ദിവാകരനു കിട്ടിയത് 29, 414 വോട്ടുമാത്രം.
അതേസമയം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഇതുവരെ ബിജെപി കടന്നിട്ടില്ല. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി വൈകാതെ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും എന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala BJP pins hopes on by polls; vote share looks up, Thiruvananthapuram, News, Politics, Lok Sabha, Election, By-election, Congress, BJP, CPM, Kerala.

Powered by Info News For You

Comments
Post a Comment