വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൊല്ലത്തെ ജ്യൂസ് കടയുടമയുടെ നിര്‍ണായക മൊഴി പുറത്ത്; യാത്രയ്ക്കിടെ ബാലുവും കുടുംബവും കയറിയ ജ്യൂസ് കടയിലെ സിസിടിവി പ്രകാശന്‍ തമ്പി എടുത്തുകൊണ്ടുപോയി
കൊല്ലം : (www.kvartha.com 07.06.2019) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൊല്ലത്തെ ജ്യൂസ് കടയുടമയുടെ നിര്‍ണായക മൊഴി പുറത്ത്. യാത്രയ്ക്കിടയില്‍ ബാലുവും കുടുംബവും കയറിയ ജ്യൂസ് കടയിലെ സിസിടിവി സ്വര്‍ണക്കടത്തുകേസിലെ പ്രതി പ്രകാശന്‍ തമ്പി എടുത്തുകൊണ്ടുപോയി. ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്നുവെന്നും ജ്യൂസ് കടയുടമ ഷംനാദ് പോലീസിന് മൊഴിനല്‍കി.
ബാലഭാസ്‌കറിന്റെ കുടുംബം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരവെ, കൊല്ലത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ചിരുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളാണ് അപകടമുണ്ടായി അന്വേഷണം തുടങ്ങിയ ശേഷം സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയതെന്നാണ് ജ്യൂസ് കട ഉടമയായ ഷംനാദ് പോലീസിന് മൊഴി നല്‍കിയത്.
ഡിവൈഎസ്പി ഹരികൃഷ്ണന്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളില്‍ നിന്ന് മൊഴിയെടുത്തത്. വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടതിന് പിന്നാലെ, പ്രകാശ് തമ്പി സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയെന്ന മൊഴി ലഭിച്ചത് കേസിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. അതിനിടെ അര്‍ജുന്‍ അസാമിലാണെന്ന സൂചന ലഭിച്ചിട്ടുണ്ട്.
കേസില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം തുടങ്ങിയ ശേഷമാണ് പ്രകാശ് തമ്പി എത്തിയതെന്നും സിസിടിവി ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയതെന്നുമാണ് ഷംനാദ് പോലീസിന് നല്‍കിയ മൊഴി. ബാലഭാസ്‌കറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സംഗീതജ്ഞനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്.
ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയടക്കം രംഗത്തെത്തി. ക്രിമിനല്‍ കേസില്‍ പ്രതികളായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും നിര്‍ബന്ധപ്രകാരമാണ് ഡ്രൈവറായി അര്‍ജുനെ ബാലഭാസ്‌കര്‍ നിയമിച്ചതെന്നും അച്ഛന്‍ ഉണ്ണി ആരോപിച്ചു.
അപകടത്തിന് രണ്ട് മാസം മുമ്പ് മാത്രമാണ് ബാലഭാസ്‌കറിന്റെ ഡ്രൈവറായി അര്‍ജുനെത്തിയത്. ഇതിന് ശേഷമാണ് രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അര്‍ജുനെന്ന് അറിയുന്നതെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി പറയുന്നു.
അപകടമുണ്ടായി ബാലഭാസ്‌കറിന്റെ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പ്രകാശ് തമ്പിയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചതെന്നാണ് അദ്ദേഹത്തിന്റെ ബന്ധു പ്രിയ വേണുഗോപാല്‍ ആരോപിച്ചത്.

ബന്ധുക്കളെ ലക്ഷ്മിയെ കാണാന്‍ അനുവദിച്ചില്ലെന്നും പ്രകാശ് തമ്പിയുടെ പക്കലായിരുന്നു ഇവരുടെ ഫോണും എടിഎം കാര്‍ഡുമുള്‍പ്പടെയുള്ള എല്ലാ വസ്തുക്കളുമെന്നും പ്രിയ വേണുഗോപാല്‍ ആരോപിച്ചിരുന്നു. എല്ലാ വിവരങ്ങളും പ്രകാശ് തമ്പി പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി ഉടമ ലത എന്ന സ്ത്രീയ്ക്കാണ് കൈമാറിയിരുന്നതെന്നും ബന്ധുക്കളോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും പ്രിയ വേണുഗോപാല്‍ ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Balabhaskar death; CCTV visuals collected by Prakashan Thambi, Kollam, News, Trending, Accidental Death, Police, CCTV, Missing, Kerala.

Powered by Info News For You

Comments
Post a Comment